കളമശ്ശേരിയിൽ വൻ സ്പിരിറ്റ് വേട്ട; പിടിച്ചെടുത്തത് 7000 ലിറ്റർ സ്പിരിറ്റ്

കളമശ്ശേരിയിൽ വൻ സ്പിരിറ്റ് വേട്ട. 7000 ലിറ്ററോളം സ്പിരിറ്റ് എക്‌സൈസ് പിടിച്ചെടുത്തു. ടയർ ഗോഡൗണിന്റെ മറവിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ( kalamassery 7000 liter spirit seized )
കളമശേരി – തൃക്കാക്കര അതിർത്തിയിൽ ഉണിച്ചിറയിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് ഗോഡൗൺ കണ്ടെത്തിയത്. ടയർ ഗോഡൗണിന്റെ രഹസ്യ അറയിലാണ് സ്പിരിറ്റ് ശേഖരം സൂക്ഷിച്ചിരുന്നത്. 209 കന്നാസികൾ ആണ് പിടിച്ചത്. ഇത് 7000 ത്തോളം ലിറ്റർ വരും.
വിഷു പ്രമാണിച്ച് വിതരണം ചെയ്യാനെത്തിച്ച സ്പിരിറ്റാണിതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കായംകുളം സ്വദേശി അജിത്ത് എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും എല്ലാവരേയും പിടികൂടുമെന്നും അന്വേഷണ സംഘം അറിയിച്ചു.
Story Highlights: kalamassery 7000 liter spirit seized
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here