സവർക്കറുടെ ജന്മദിനം ഇനി ‘സ്വാതന്ത്ര്യവീർ ഗൗരവ് ദിൻ’ ആയി ആഘോഷിക്കും; ഏകനാഥ് ഷിൻഡെ

വീർ സവർക്കറുടെ ജന്മദിനം, മെയ് 28 ‘സ്വാതന്ത്ര്യവീർ ഗൗരവ് ദിവസ്’ ആയി ആഘോഷിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. മുഖ്യമന്ത്രിയുടെ ഓഫീസാണ് ട്വീറ്റിലൂടെ വിവരം അറിയിച്ചത്. സവർക്കറുടെ ജന്മദിനം ആഘോഷിക്കാനുള്ള നിർദേശം മഹാരാഷ്‌ട്ര കാബിനറ്റ് മന്ത്രി ഉദയ് സാമന്ത് ആണ് മുന്നോട്ടുവച്ചത് . ഈ നിർദ്ദേശം അംഗീകരിച്ചുകൊണ്ടാണ് ഏകനാഥ് ഷിൻഡെയുടെ പ്രഖ്യാപനം.(Maharashtra to celebrate Savarkar’s birth anniversary as ‘Swatantryaveer Gaurav Din’)
Read Also: കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിലെത്തിയവരെ ഉപയോഗിക്കരുത്; ആഭ്യന്തര മന്ത്രാലയം
“സ്വാതന്ത്ര്യ സമര സേനാനി സവർക്കറുടെ ജന്മദിനമായ മെയ് 28 ന് സംസ്ഥാന സർക്കാർ ‘സ്വാതന്ത്ര്യവീർ ഗൗരവ് ദിവസ്’ ആയി ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സ്വതന്ത്ര വീർ സവർക്കറുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഈ ദിവസം വിവിധ പരിപാടികൾ സംഘടിപ്പിക്കും.“ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ദേശീയ വികസനത്തിനും വലിയ സംഭാവനയാണ് സ്വാതന്ത്ര്യ വീർ സവർക്കർ നൽകിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് മറ്റൊരു ട്വീറ്റിൽ പറഞ്ഞു.
Story Highlights: Maharashtra to celebrate Savarkar’s birth anniversary as ‘Swatantryaveer Gaurav Din’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here