Advertisement

‘ഞാൻ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു’; അശോക് ഗെലോട്ടിനെ പ്രശംസിച്ച് മോദി

April 12, 2023
Google News 2 minutes Read
PM Modi's Praise For Ashok Gehlot

രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ടിനെ (Ashok Gehlot) പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഗെലോട്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് പാർട്ടിക്കുള്ളിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും, സംസ്ഥാനത്തെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ലോഞ്ചിംഗ് ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രിയെ മോദി പ്രശംസിച്ചു. (PM Modi’s Praise For Ashok Gehlot)

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിൽ വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും ചടങ്ങിൽ പങ്കെടുത്ത ഗെലോട്ടിന് പ്രത്യേക നന്ദി അറിയിക്കുന്നു. ഉൾപാർട്ടി പ്രശ്നങ്ങൾ ഉണ്ടായിട്ടും അദ്ദേഹം വികസന പ്രവർത്തനങ്ങൾക്കായി സമയം ചെലവഴിക്കുകയും ഒരു റെയിൽവേ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. ഞാൻ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു’-ചടങ്ങിൽ മോദി പറഞ്ഞു.

Story Highlights: PM Modi’s Praise For Ashok Gehlot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here