അനില്‍ ആന്‍റണിയെ ‘അണ്‍ഫോളോ’ ചെയ്യണമെന്ന് ടി.സിദ്ദിഖ്; ടിപ്പിക്കല്‍ കോണ്‍ഗ്രസുകാരനെന്ന് അനില്‍ ആന്റണി

കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന് അനില്‍ ആന്‍റണിയെ അണ്‍ഫോളോ ചെയ്യണമെന്ന് ടി.സിദ്ദിഖ് എംഎൽഎ. ട്വിറ്ററിലൂടെയാണ് ടി സിദ്ദിഖ് നേതാക്കളോട് അനിൽ ആന്റണിയെ അണ്‍ഫോളോ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഞാൻ അണ്‍ഫോളോ ചെയ്‌തു, നേതാക്കന്‍മാരും പാര്‍ട്ടിപ്രവര്‍ത്തകരും ട്വിറ്ററില്‍ ‘അണ്‍ഫോളോ’ ചെയ്യണമെന്ന് ടി.സിദ്ദിഖ് എം.എല്‍.എ ട്വീറ്റ് ചെയ്‌തു.(T Siddique against anil antony twitter)
Read Also: കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിലെത്തിയവരെ ഉപയോഗിക്കരുത്; ആഭ്യന്തര മന്ത്രാലയം
എന്നാൽ ഇതിന് മറുപടിയുമായി അനില്‍ കെ ആന്റണി രംഗത്തെത്തി. ‘ടിപ്പിക്കല്‍ കോണ്‍ഗ്രസുകാരനെന്നാണ്’ സിദ്ദിഖിന്‍റെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് അനില്‍ കുറിച്ചത്.യഥാര്‍ഥ്യങ്ങളില്‍ നിന്നും വ്യതിചലിച്ചതാണ് കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ തളര്‍ച്ചക്ക് കാരണമെന്ന് അനില്‍ ആരോപിച്ചു.
”ആളുകള്‍ പങ്കിടുന്ന വ്യത്യസ്തമായ ആശയങ്ങളുടെയും വിവരങ്ങളുടെയും ആധികാരികത ഉറപ്പാക്കാന്‍ ജനങ്ങള്‍ ആശ്രയിക്കുന്നത് ട്വിറ്ററിനെയാണ്. കൃത്യമായ അഭിപ്രായമുണ്ടാക്കാന്‍ ഇതു സഹായിക്കും. വ്യത്യസ്‌ത കാഴ്‌ചകളുള്ള എല്ലാവരെയും നിങ്ങൾ പിന്തുടരുന്നത് ഒഴിവാക്കുകയും സമാന കാഴ്‌ചകളുള്ള എല്ലാവരേയും ശ്രദ്ധിക്കുന്നത് തുടരുകയും ചെയ്യുമ്പോൾ യഥാര്‍ഥ്യത്തില്‍ നിന്നും നിങ്ങള്‍ അകന്നുപോവുകയല്ലേ?” അനില്‍ ട്വിറ്ററിൽ മറുപടി നൽകി.
Story Highlights: T Siddique against anil antony twitter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here