സ്ഫോടനത്തിൽ യുവാവിന്റെ ഇരു കൈപ്പത്തികളും അറ്റുപോയ സംഭവം; ബോംബ് നിർമാണത്തിനിടെയാണ് ആർഎസ്എസ് പ്രവർത്തകന് പരുക്കേറ്റതെന്ന് സിപിഐഎം

കണ്ണൂർ തലശ്ശേരിയിൽ സ്ഫോടനത്തിൽ യുവാവിന് ഗുരുതര പരുക്ക്. തലശ്ശേരി എരഞ്ഞോളിപ്പാലം സ്വദേശി വിഷ്ണുവിന്റെ ഇരു കൈപ്പത്തികളും അറ്റുപോയി. ബോംബ് നിർമാണത്തിനിടെ സ്ഫോടനം നടന്നുവെന്നാണ് പ്രാഥമിക നിഗമനം. ആർഎസ്എസ് പ്രവർത്തകന്റെ ബോംബ് നിർമ്മാണം നേതൃത്വത്തിന്റെ അറിവോടെയെന്നാണ് സിപിഐഎമ്മിന്റെ ആരോപണം.
തലശ്ശേരി എരഞ്ഞൊളിപ്പാലത്ത് ഇന്നലെ അർദ്ധരാത്രിയാണ് സംഭവം. എരഞ്ഞോളിപ്പാലം ശ്രുതി നിവാസിൽ വിഷ്ണുവിനാണ് സ്ഫോടനത്തിൽ, ഗുരുതര പരിക്കേറ്റത്. വിഷ്ണുവിന്റെ വലതു കൈപ്പത്തി പൂർണമായും അറ്റു. ഇടതു കൈ ഭാഗികമായും തകർന്നു. നാടൻ ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനമെന്നാണ് പ്രാഥമിക നിഗമനം.
കൂടുതൽ പരിശോധനകൾ ആവശ്യമെന്നാണ് പൊലീസ് നിലപാട്. സ്ഥലത്ത് പോലീസും ബോംബ് സ്കോഡും പരിശോധന നടത്തി. സ്ഫോടനത്തിൽ പരിക്കേറ്റത് ആർഎസ്എസ് പ്രവർത്തകനാണെന്ന് സി പി ഐ എം ഉറപ്പിച്ച് പറയുന്നു. ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ് ബോംബ് നിർമ്മാണമെന്നാണ് സി പി ഐ എം പറയുന്നത്. പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ആർഎസ്എസ് ശ്രമിക്കുകയാണെന്ന് സിപിഐഎം തലശ്ശേരി ഏരിയ സെക്രട്ടറി സി കെ രമേശൻ ആരോപിച്ചു.
ഗുരുതര പരിക്കേറ്റ വിഷ്ണു അപകടനില തരണം ചെയ്തിട്ടില്ല. കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി.
Story Highlights: brahmapuram waste plant sonda company audio record
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here