കോൺഗ്രസിൽ നിന്ന് പോയവർ ബിജെപിക്കുള്ളിൽ അന്ത്യശ്വാസം വലിക്കുകയാണ്; കെ സുധാകരൻ

ബിജെപിയിലേക്ക് യുഡിഎഫ് നേതാവ് വരും എന്നത് സ്വപ്നം മാത്രമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ട്വന്റിഫോറിനോട് പറഞ്ഞു. കോൺഗ്രസിൽ നിന്ന് പോയവർ ബിജെപിക്കുള്ളിൽ അന്ത്യശ്വാസം വലിക്കുകയാണ്. മറ്റ് പാർട്ടിക്കുള്ളിൽ നിന്ന് നേതാക്കൾ വരുന്നതിൽ ബിജെപിയ്ക്കുള്ളിൽ അസംതൃപ്തിയുണ്ട്.(Those who left the Congress breathing their last breath in BJP; K Sudhakaran)
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നടത്തുന്ന പ്രചാരങ്ങളാണ് ബിജെപി നടത്തുന്നത്. ബിജെപി യുടെ സ്വപ്നം കേരളത്തിൽ നടക്കില്ല. ലോകായുക്തയ്ക്കെതിരെയും കെ സുധാകരൻ രംഗത്തെത്തി. ആർ എസ് ശശി കുമാറിനെതിരെ നടത്തിയ പ്രസ്‌താവന സ്വയം പിൻവലിക്കണം.
Read Also: കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിലെത്തിയവരെ ഉപയോഗിക്കരുത്; ആഭ്യന്തര മന്ത്രാലയം
കെ മുരളീധരന്റെ അസംതൃപ്തി പരിഹരിക്കും. കെ മുരളീധരന്റെ പ്രശ്നങ്ങൾ ഒറ്റ സിറ്റിങ്ങിൽ തീർക്കാവുന്നതേയുള്ളൂ. തെരെഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന പ്രതികരണം പ്രതിഷേധത്തിന്റെ ഭാഗമായി തോന്നിയിട്ടില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Story Highlights: Those who left the Congress breathing their last breath in BJP; K Sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here