Advertisement

രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും കേസ്; വി ഡി സവർക്കറുടെ കുടുംബാംഗങ്ങൾ ക്രിമിനൽ മാനഷ്ടത്തിന് കേസ് നൽകി

April 13, 2023
Google News 3 minutes Read
case against rahul gandhi on v d savarkkar

രാഹുൽ ഗാന്ധിക്കെതിരെ വി ഡി സവർക്കറുടെ കുടുംബാംഗങ്ങൾ ക്രിമിനൽ മാനഷ്ടത്തിന് കേസ് നൽകി. ചെറുമകനായ സത്യകി സവർക്കാറാണ് കേസ് നൽകിയത്. പുനെ കോടതിയിലാണ് കേസ് നൽകിയത്. ലണ്ടനിൽ രാഹുൽഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെയാണ് കേസ്.Case against rahul gandhi on v d savarkkar controversy

രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞ പുസ്‌തകം സവർക്കർ എഴുതിയിട്ടില്ല. സവർക്കർ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കൊപ്പം മുസ്ലിം കുടുംബത്തിലെ ആളുകളെ മർദിച്ചെന്നും സന്തോഷം പ്രകടിപ്പിച്ചുവെന്നുമുള്ള പരാമർശം രാഹുൽ ഗാന്ധി നടത്തിയെന്നുമാണ് സാത്യകി അവകാശപ്പെടുന്നത്.

Read Also: കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിലെത്തിയവരെ ഉപയോഗിക്കരുത്; ആഭ്യന്തര മന്ത്രാലയം

എന്നാൽ അങ്ങനെയൊരു പുസ്തകം അദ്ദേഹം എഴുതിയിട്ടില്ല. പറഞ്ഞ കാര്യം തെറ്റിധാരണാജനകമാണ്. ഇത് കരണമുണ്ടായ മാനഹാനി തനിക്കും തന്റെ കുടുംബത്തിനും മാറ്റാൻ സാധിക്കുന്നതല്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം മാനനഷ്ട കേസ് നൽകിയത്.

Story Highlights: Case against rahul gandhi on v d savarkkar controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here