Advertisement

സർക്കാർ സ്‌കൂളിലെ ഘോഷയാത്രയ്ക്കിടെ കടന്നൽ കൂട് ഇളകി; വിഡിയോ

April 13, 2023
Google News 1 minute Read
Mason bee sting students

വടശ്ശേരിക്കര ബംഗ്ലാ കടവ് സർക്കാർ സ്‌കൂളിലെ വാർഷികത്തോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെ കുട്ടികൾക്കും മുതിർന്നവർക്കും കടന്നൽ കുത്തേറ്റു. ( Mason bee sting students )

ബംഗ്ലാ കടവ് പാലത്തിലൂടെ ഘോഷയാത്ര കടന്നുപോകുമ്പോഴാണ് സമീപത്തെ മരത്തിലെ കടന്നൽകൂട് ഇളകിയത്.മൂന്ന് കുട്ടികൾ അടക്കം 40 പേർക്കാണ് കടന്നൽ കുത്തേറ്റത്.

ഇവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും നില ഗുരുതരമല്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Story Highlights: Mason bee sting students

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here