Advertisement

വിസിലടിച്ച് പറക്കും ഹെലികോപ്റ്റര്‍ ബാറ്റില്‍, പീലി വിടര്‍ത്തും പീക്കോക്ക്; പറവൂരിലെ പടക്ക വിശേഷങ്ങള്‍

April 14, 2023
Google News 3 minutes Read
Vishu firecrackers market at Paravur

പ്രളയവും കൊവിഡും തളര്‍ത്തിയ ചെറായിയിലെയും പറവൂരിലെയും പടക്ക വിപണി ഇത്തവണ സജീവമായി. മരവിച്ചുകിടന്ന പടക്കവിപണിയില്‍ ഈ വര്‍ഷം ഉണര്‍വ് ഉണ്ടായത് കച്ചവടക്കാരില്‍ വലിയ പ്രതീക്ഷ ഉണര്‍ത്തുന്നുണ്ട്. മാലപ്പടക്കം, കുരവപ്പൂവ്, കമ്പിത്തിരി, മത്താപ്പൂ, ബഹുവര്‍ണ പൂത്തിരി, ചക്രം, ചാട്ട തുടങ്ങി അപകടരഹിതമായി ‘മിനി സ്‌കൈ ഷോട്ടുകള്‍’, ചൈനീസ് പടക്കമാതൃകയിലുള്ള ‘കിറ്റ് കാറ്റ്’, ‘പീക്കോക്ക്’, വിസിലടിച്ച് പറന്നുനടക്കുന്ന ‘ഹെലികോപ്റ്റര്‍ ബാറ്റില്‍’, ‘വിസില്‍ ചക്രം’, ‘പേപ്പര്‍ ഷോട്ടുകള്‍’ തുടങ്ങി വെറൈറ്റികള്‍ ഒരുപാട് ഉണ്ട് വിപണിയില്‍. പടക്കക്കടകളിലൊക്കെയും മൊത്തവ്യാപാരത്തിന്റെയും ചില്ലറവ്യാപാരത്തിന്റെയും തിരക്കാണ്. (Vishu firecrackers market at Paravur)

കമ്പിത്തിരി, മത്താപ്പ്, ബഹുവര്‍ണ പൂത്തിരി, ചക്രം, ചാട്ട തുടങ്ങിയ കുട്ടികളുടെ ഐറ്റങ്ങള്‍ക്കാണ് വിപണിയില്‍ ഡിമാന്‍ഡ് കൂടുതല്‍. വലിയ ശബ്ദത്തില്‍ പൊട്ടുന്ന ഗുണ്ട്, അമിട്ട് എന്നിവക്ക് ആവശ്യക്കാര്‍ കുറവാണ്. തനി നാടന്‍ ഇനമായ ഓലപ്പടക്കത്തിന് ആവശ്യക്കാര്‍ ഉണ്ടെങ്കിലും വിപണിയില്‍ ക്ഷാമമുണ്ട്. വിഷു ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഒരുമിച്ച് എത്തിയതോടെ പടക്കങ്ങള്‍ക്ക് വിലയുംവര്‍ധിച്ചു.

Read Also: വിഷു ആഘോഷം; കൊച്ചിയിൽ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം

വരാപ്പുഴയിലെ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം ഉണ്ടായ പശ്ചാത്തലത്തില്‍ ഇത്തവണ കര്‍ശന സുരക്ഷ പരിശോധനകള്‍ ആയിരുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു. പടക്ക വ്യാപാരത്തിന് പേര് കേട്ട ഇടമാണ് ചെറായിയും പറവൂരും. പാരമ്പര്യമായി പടക്കവ്യാപാരം ചെയ്യുന്നവരാണ് ഇവിടുത്തെ കച്ചവടക്കാര്‍.

Story Highlights: Vishu firecrackers market at Paravur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here