Advertisement

ഭർത്താവ് പ്രകൃതിവിരുദ്ധ ബന്ധത്തിന് പ്രേരിപ്പിച്ചെന്ന് പരാതി: മാരിറ്റൽ റേപിന് കേസെടുത്തു, എഫ്ഐആർ തള്ളി ഹൈക്കോടതി

May 4, 2024
Google News 3 minutes Read

മാരിറ്റൽ റേപ് (ഭർതൃ ബലാത്സംഗം) രാജ്യത്ത് കുറ്റകൃത്യമല്ലാത്തതിനാൽ, ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് നടത്തുന്ന എല്ലാ ലൈംഗിക പ്രവൃത്തികളും ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. തനിക്കൊപ്പം സാധുവായ വിവാഹബന്ധത്തിൻ്റെ അടിസ്ഥാനത്തിൽ കഴിയുന്ന ഭാര്യ 15 വയസിന് മുകളിൽ പ്രായമുള്ളയാളാണെങ്കിൽ ഭർത്താവിന് എത് തരം ലൈംഗിക പ്രവൃത്തിയും ഇവരുമായി നടത്തുന്നതിനും നിയമത്തിൽ അനുവാദമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തൻ്റെ സമ്മതമില്ലാതെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് ഭർത്താവ് വിധേയയാക്കിയെന്ന പരാതിയിൽ ഹൈക്കോടതി എഫ്ഐആർ അടക്കം റദ്ദാക്കി.

എന്നാൽ വിവാഹം വേർപെടുത്താതെ അകന്നു കഴിയുന്ന ഭാര്യയ്ക്ക് മേലാണ് ഭർത്താവ് ലൈംഗികാതിക്രമം നടത്തുന്നതെങ്കിൽ അതിനെ ബലാത്സംഗമായി തന്നെ പരിഗണിക്കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഉഭയ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധങ്ങൾ ബലാത്സംഗമെന്നാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 375 വകുപ്പ് പറയുന്നത്. എന്നാൽ ഇതിൽ തന്നെ 15 വയസിന് മേലെ പ്രായമുള്ള ഭാര്യാ-ഭർതൃ ബന്ധത്തിലെ ലൈംഗികാതിക്രമം ബലാത്സംഗമായി കാണാനാവില്ലെന്ന് ഇളവ് ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ മാരിറ്റൽ റേപ് ആയി പരിഗണിക്കാറുമില്ല. 2017 ലെ സുപ്രീം കോടതി ഉത്തരവ് വഴി വിവാഹ പൂർവ ലൈംഗിക ബന്ധത്തിനുള്ള ഭാര്യയുടെ പ്രായപരിധി 15 ൽ നിന്ന് 18 ആക്കി ഉത്തരവിട്ടിരുന്നു.

Read Also: മുൻ കോൺഗ്രസ് ഡൽഹി അധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലി ബിജെപിയിൽ; ലൗലിക്കൊപ്പം മൂന്ന് മുൻ എംഎൽഎമാരും

തൻ്റെ സമ്മതമില്ലാതെ ഭർത്താവ് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് വിധേയയാക്കിയെന്ന പരാതിയിലാണ് നടപടി. 2019 ജൂൺ ആറിന് രണ്ടാം തവണ ഭർത്താവിൻ്റെ വീട്ടിലെത്തിയപ്പോഴും തൊട്ടടുത്ത ദിവസവും ഇതുണ്ടായെന്നാണ് പരാതി. ഇതിന് ശേഷം പലപ്പോഴായി ഭർത്താവ് തന്നെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചതോടെയാണ് സ്ത്രീ പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ ഭർത്താവ് ഹൈക്കോടതിയിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി.ആരോപിക്കപ്പെടുന്ന സംഭവം നടക്കുമ്പോൾ താനും പരാതിക്കാരിയും ഭാര്യയും ഭർത്താവുമായിരുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കേസിൽ വാദം കേട്ട ഹൈക്കോടതി നിയമം വിശദമായി പരിശോധിച്ച ശേഷമാണ് വിധി പറഞ്ഞത്. ഇതോടെ ഭർത്താവ് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം നടത്തുന്നത് നിയമപരമായി സാധുവാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിൽ ഭർത്താവിനെതിരെ ചുമത്തിയ സ്ത്രീ പീഡന പരാതിയിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതി റദ്ദാക്കി.

Story Highlights : The Madhya Pradesh High Court ruled that unnatural sex with a wife isn’t rape under the IPC.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here