ബ്ലാസ്റ്റേഴ്സിനൊപ്പം ദീർഘകാലം തുടരും; ക്ലബ് വിടുമെന്ന വാർത്തകൾ തെറ്റെന്ന് വിക്ടർ മോംഗിൽ

ക്ലബ് വിടുമെന്ന വാർത്തകൾ തെറ്റെന്ന് കേരള ബ്ലാസ്റ്റേഴ്സിൻ്റെ സ്പാനിഷ് ഡിഫൻഡർ വിക്ടർ മോംഗിൽ. ബ്ലാസ്റ്റേഴ്സിനൊപ്പം ദീർഘകാലം തുടരുകയാണ് തൻ്റെ ലക്ഷ്യമെന്നും കിംഗ്സ് ലീഗ്, പ്രൊഫഷണൽ ഫുട്ബോളുമായി ബന്ധമില്ലാത്ത പ്രൊജക്ടാണെന്നും മോംഗിൽ തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചു.
ക്ലബ് തനിക്കൊരു കുടുംബം പോലെയാണ്. കേരളം തൻ്റെ വീടാണ് എന്നും അതാണ് പരിഗണനയെന്നും മോംഗിൽ വ്യക്തമാക്കി.
💛🤝🏻⚽️ pic.twitter.com/oc76RV9QXY
— Victor Mongil Adeva (@Victor4Mongil) April 15, 2023
ബാഴ്സലോണയിലെ കിംഗ്സ് ലീഗിൽ കളിക്കുന്ന റയോ ഡി ബാഴ്സലോണയുമായി താരം കരാറൊപ്പിട്ടു എന്നായിരുന്നു സൂചന. കഴിഞ്ഞ സീസണിൽ ഒഡീഷ എഫ്സിയിൽ നിന്ന് ബ്ലാസ്റ്റേഴ്സിലെത്തിയ മോംഗിൽ 20 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. മുൻപ് എടികെ മോഹൻ ബഗാനിലും കളിച്ചിട്ടുള്ള താരം പ്രതീക്ഷയ്ക്കൊത്ത് പ്രകടനം നടത്തിയിരുന്നില്ല. ബാഴ്സലോണയുടെ സ്പാനിഷ് താരം ജെറാർഡ് പീക്കെ ആരംഭിച്ച ഫുട്ബോൾ ലീഗാണ് കിംഗ്സ് ലീഗ്. ഏഴ് പേർ വീതമടങ്ങുന്ന 12 ടീമുകളാണ് ടൂർണമെൻ്റിൽ കളിക്കുക.
Story Highlights: victor mongil kerala blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here