Advertisement

പരീക്ഷണ ഓട്ടം പൂര്‍ത്തിയായി; വന്ദേഭാരത് തിരുവനന്തപുരത്ത് തിരിച്ചെത്തി

April 17, 2023
Google News 2 minutes Read
Trial run completed Vande bharat returned to Thiruvananthapuram

പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി വന്ദേ ഭാരത് എക്‌സ്പ്രസ് തിരുവനന്തപുരം സെന്‍ട്രലിലേക്ക് തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ 5.10നാണ് തിരുവനന്തപുരം ഈസ്റ്റില്‍ നിന്ന് പുറപ്പെട്ടത്. കണ്ണൂരില്‍ നിന്ന് 7 മണിക്കൂര്‍ 20 മിനിറ്റ് എടുത്താണ് വന്ദേഭാരത് തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്.(Trial run completed Vande bharat returned to Thiruvananthapuram)

7 മണിക്കൂര്‍ 10 മിനിറ്റ് കൊണ്ടാണ് ട്രെയിന്‍ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് എത്തിയത്. 5.10ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിന്‍, ഉച്ചയ്ക്ക് 12.19ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. മണിക്കൂറും 10 മിനിറ്റുമെടുത്താണ് വന്ദേഭാരത് എക്‌സ്പ്രസ് കണ്ണൂരിലെത്തിയത്.

യാത്ര പുറപ്പെട്ട് 50 മിനിറ്റുകൊണ്ട് കൊല്ലത്തെത്തിയ ട്രെയിന്‍, 7.28ന് കോട്ടയത്തും 8.26ന് എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലും എത്തി. തൃശൂരില്‍ 9.37നും തിരൂരില്‍ 10.48നും 11.17 ന് കോഴിക്കോടും 12.20ന് കണ്ണൂരിലും എത്തി. നിലവില്‍ പ്രതീക്ഷിച്ചവേഗം കൈവരിക്കാന്‍ ആയെന്നും ഭാവിയില്‍ കൂടുതല്‍ വേഗം ആര്‍ജിക്കാനാകുമെന്നും ലോക്കോ പൈലറ്റ് പ്രതികരിച്ചു.

Read Also: വന്ദേ ഭാരതിന്റെ ടിക്കറ്റ് നിരക്ക് എത്രയാകും ? ഇന്നറിയാം

പരീക്ഷണ ഓട്ടത്തിന്റെ അടിസ്ഥാനത്തില്‍ ട്രെയിനിന്റെ ഷെഡ്യൂള്‍ റെയില്‍വേ ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ട്രെയിന്‍ പുറപ്പെടുന്ന സമയം, സ്‌റ്റോപ്പുകള്‍, നിരക്കുകള്‍ എന്നിവ ഇതിലുണ്ടാകും. തിരുവനന്തപുരത്തു നിന്നും 1071 രൂപയായിരിക്കും കണ്ണൂരിലേക്കുള്ള കുറഞ്ഞ യാത്രാ നിരക്കെന്നാണ് സൂചന. ഈ മാസം 25ന് പ്രധാനമന്ത്രി കേരളത്തിന്റെ വന്ദേ ഭാരത് എക്‌സ്പ്രസ് ഫഌഗ് ഓഫ് ചെയ്യും.

Story Highlights: Trial run completed Vande bharat returned to Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here