വന്ദേ ഭാരത് തിരുവനന്തപുരത്ത് നിന്ന് വിവിധ ജില്ലകളിൽ എത്താൻ എത്ര സമയമെടുക്കും ?

ഏഴുമണിക്കൂർ പത്ത് മിനിറ്റിലാണ് വന്ദേ ഭാരത് എക്‌സ്പ്രസ്സ് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്തിയത്. യാത്ര സർവീസിലും ഇതേ വേഗത നിലനിർത്താനായാൽ നേട്ടമാകും. രാജധാനി, ജനശതാബ്ദി ട്രെയിൻ സർവീസുകളുമായി താരതമ്യം ചെയ്താൽ എല്ലാ സ്റ്റേഷനുകളിലും ഒരേ തരത്തിലുള്ള സമയ ലാഭം ലഭ്യമാകില്ല. ( vande bharat express train time duration )
5.10 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസിന് കൊല്ലത്തെത്താൻ മറ്റു സർവീസുകളുടെ അതേസമയം വേണ്ടിവന്നു. 50 മിനിറ്റ്. തിരുവനന്തപുരത്തുനിന്ന് കോട്ടയത്ത് എത്താൻ എടുത്ത സമയം 2 മണിക്കൂർ 19 മിനിറ്റ്. നിലവിലെ മറ്റു ട്രെയിനുകളുടെ ഏറ്റവും മികച്ച വേഗത പരിഗണിച്ചാൽ വന്ദേ ഭാരതിന് 23 മിനിറ്റിന്റെ സമയലാഭം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്ത് എത്താൻ എടുത്ത സമയം 3 മണിക്കൂർ 18 മിനിറ്റ്. തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴിയുള്ള ജനശതാബ്ദിയും രാജധാനിയും എറണാകുളത്ത് എത്താൻ എടുക്കുന്ന സമയം 3.18 മിനിറ്റ്. ഈ ട്രെയിനുകളുമായി താരതമ്യം ചെയ്താൽ സമയലാഭമില്ല. എന്നാൽ മലബാർ എക്‌സ്പ്രസുമായി താരതമ്യം ചെയ്താൽ വന്ദേ ഭാരതിന് 2 മണിക്കൂറിലധികം സമയലാഭം ലഭിക്കും. തിരുവനന്തപുരത്തുനിന്ന് തൃശൂർ എത്തിയത് നാലുമണിക്കൂർ 27 മിനിറ്റിൽ.
തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് എക്‌സ്പ്രസ്സ് എത്താനെടുത്ത സമയം. 6 മണിക്കൂർ 6 മിനിറ്റ്. കോട്ടയം വഴിയുള്ള ജനശതാബ്ദിക്ക് വേണ്ടത് 7 മണിക്കൂറിലധികം. മലബാർ എക്‌സ്പ്രസ്സിന് വേണ്ടത്. 10 മണിക്കൂർ. ജനശതാബ്ദിയുമായി താരതമ്യം ചെയ്താൽ 1 മണിക്കൂർ സമയ ലാഭം ലഭിക്കും. തിരുവനന്തപുരത്തുനിന്ന് 7 മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് വന്ദേ ഭാരത് എക്‌സ്പ്രസ് കണ്ണൂരിലെത്തിയത്. തിരുവനന്തപുരം – കണ്ണൂർ റൂട്ടിലെ ഏറ്റവും മികച്ച വേഗം താരതമ്യം ചെയ്താലും 1 മണിക്കൂർ 35 മിനിറ്റ് മുതൽ 2 മണിക്കൂർ വരെ സമയലാഭം യാത്രക്കാർക്ക് ലഭിക്കും. ട്രാക്കുകളിലെ പോരായ്മകൾ പരിഹരിക്കാനായാൽ കൂടുതൽ മികച്ച വേഗത്തിൽ സർവീസ് നടത്താനാകും. യഥാർത്ഥ സർവീസ് ഘട്ടത്തിലെ വേഗതയും നിരക്കും ഇനിയും താരതമ്യമർഹിക്കുന്നുണ്ട്. എന്നാൽ സംസ്ഥാനത്ത് ഏറ്റവും വേഗതയുള്ള സർവീസ് വന്ദേ ഭാരത് തന്നെയായിരിക്കുമെന്നുറപ്പ്.
Story Highlights: vande bharat express train time duration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here