Advertisement

സംസ്ഥാനത്ത് ആറ് ജില്ലകളിൽ വേനൽ ചൂട് കനക്കും

April 18, 2023
Google News 2 minutes Read
chances of high temperature in 6 districts

സംസ്ഥാനത്ത് 6 ജില്ലകളിൽ വേനൽ ചൂട് കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട് കോഴിക്കോട് കണ്ണൂർ തൃശ്ശൂർ കോട്ടയം ആലപ്പുഴ ജില്ലകളിലാണ് താപനില ഉയരുക. ( chances of high temperature in 6 districts )

പാലക്കാട് ചൂട് 40 ഡിഗ്രി സെൽഷ്യസിനടുത്തെത്തും. മറ്റു ജില്ലകളിൽ സാധാരണയിൽ നിന്ന് രണ്ടു മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ ചൂട് പ്രതീക്ഷിക്കാം. കാലാവസ്ഥാവകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം കഴിഞ്ഞദിവസം വിവിധ ജില്ലകളിൽ കനത്ത ചൂടാണ് അനുഭവപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോട് കൂടിയ വേനൽ മഴയ്ക്കും സാധ്യതയുണ്ട്.

കേരളത്തിൽ താപതരംഗം സംഭവിച്ചു കഴിഞ്ഞുവെന്നാണ് ശാസ്ത്ര ലേഖകൻ രാജഗോപാൽ കമ്മത്ത് ട്വന്റിഫോറിനോട് പറഞ്ഞത്. ഈ വർഷത്തെ ചൂട് അസ്വാഭാവികമാണെന്നും കഴിഞ്ഞ ദശകത്തിലേക്കാൾ ചൂട് അനുഭവപ്പെടുന്നുണ്ടെന്നും രാജഗോപാൽ കമ്മത്ത് പറഞ്ഞു.
കേരളത്തിൽ താപതരംഗം പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചുവെന്നും അടുത്ത ദിവസങ്ങൾ സൂക്ഷിക്കേണ്ടതാണെന്നും രാജഗോപാൽ കമ്മത് അറിയിച്ചു.

Story Highlights: chances of high temperature in 6 districts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here