Advertisement

കർണാടകയിൽ മുസ്ലിം സമുദായത്തിന്റെ സംവരണം റദ്ദാക്കാനുള്ള തീരുമാനത്തിനെതിരായ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

April 18, 2023
Google News 2 minutes Read
karnataka muslim reservation supreme court

കർണാടകയിൽ മുസ്ലിം സമുദായത്തിന്റെ സംവരണം റദ്ദാക്കാനുള്ള തീരുമാനത്തിനെതിരായ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലിംകൾക്ക് ഏർപ്പെടുത്തിയിരുന്ന നാല് ശതമാനം റദ്ദാക്കാനായിരുന്നു സംസ്ഥാന സർക്കാർ തീരുമാനം. ( karnataka muslim reservation supreme court )

തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ഒരാഴ്ച മുൻപായിരുന്നു ഈ തീരുമാനം. ഒരു പഠനവും നടത്താതെ സംവരണം ഇല്ലാതാക്കിയ തീരുമാനം ചോദ്യം ചെയ്തു വിവിധ മുസ്ലിം സംഘടനകളാണ് സുപ്രിംകോടതിയെ സമീപിച്ചത്.

സർക്കാരിന്റെ തീരുമാനം വികലമെന്നാണ് സുപ്രീംകോടതി കഴിഞ്ഞ തവണ വിശേഷിപ്പിച്ചത്. ജസ്റ്റിസ് കെ.എം . ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണയ്ക്കുന്നത്.

Story Highlights: karnataka muslim reservation supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here