പുഴുങ്ങിയ മുട്ട പത്ത് ദിവസത്തോളം കേടുകൂടാതെ ഇരിക്കുമെന്ന് പറയുന്നത് ശരിയോ? വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

ആരോഗ്യത്തിലും ശരീര സൗന്ദര്യത്തിലും ശ്രദ്ധിക്കുന്നവരുടെ പ്രീയപ്പെട്ട പ്രഭാത ഭക്ഷണമാണ് പുഴുങ്ങിയ മുട്ടകള്‍. ബജ്ജിയായി ഉപയോഗിക്കാനും കറികളില്‍ ഉപയോഗിക്കാനും റൈസിനൊപ്പം ഉപയോഗിക്കാനുമൊക്കെ പുഴുങ്ങിയ മുട്ടകള്‍ മിക്കവാറും വീടുകളില്‍ പാകം ചെയ്യാറുണ്ട്. എന്നാല്‍ പുഴുങ്ങി വച്ച മുട്ടകള്‍ എത്ര മണിക്കൂര്‍ വരെ ഫ്രഷ് ആയിരിക്കുമെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? പുഴുങ്ങിയ മുട്ട 10 ദിവസം വരെ കേടുകൂടാതെ ഇരിക്കുമെന്ന് വാദങ്ങളുണ്ട്. ഇതില്‍ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ? വിദഗ്ധര്‍ പറയുന്നതെന്തെന്ന് പരിശോധിക്കാം. (How Long Hard-Boiled Eggs Last Before Going Bad)
ഫ്രിഡ്ജില്‍ വച്ചാല്‍…?
വേണ്ടവിധം ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഏഴ് ദിവസം വരെ പുഴുങ്ങിയ മുട്ട കേടുകൂടാതെ ഇരിക്കുമെന്നാണ് അമേരിക്കന്‍ എഗ്ഗ് ബോര്‍ഡ് പറയുന്നത്. പുഴുങ്ങിയ മുട്ട നന്നായി ചൂടാറിയ ശേഷം വേണം ഫ്രിഡ്ജില്‍ വയ്ക്കാന്‍. മുട്ടയുടെ തോട് പൊളിച്ചുകളയരുത്. സദാ നല്ല തണുപ്പ് ഫ്രിഡ്ജില്‍ നിലനില്‍ക്കേണ്ടതും അത്യാവശ്യമാണ്. എന്നിരിക്കിലും മുട്ട ഫ്രീസ് ചെയ്ത് വയ്‌ക്കേണ്ടതില്ല. ഇത് ഗുണത്തിലേറെ ദോഷമാണ് ചെയ്യുക. ഫ്രിഡ്ജിന് പുറത്താണെങ്കില്‍ പുഴുങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മുട്ട ഉപയോഗിക്കുക.
Read Also: വെങ്കി സെഞ്ച്വറി വിഫലം; വിജയം അടിച്ചെടുത്ത് മുംബൈ; അഞ്ച് വിക്കറ്റ് വിജയം
കൂടുതല്‍ കാലം മുട്ട എങ്ങനെ സൂക്ഷിക്കാം?
പുഴുങ്ങിയ ധാരാളം മുട്ട ബാക്കി വന്നെങ്കില്‍ അവ സൂക്ഷിക്കാനുള്ള മികച്ച പരിഹാരമാണ് വിനാഗിരി. അല്‍പം വിനാഗിരിയില്‍ ഇട്ട് ജാറിലടച്ച് മുട്ടകള്‍ ഫ്രിഡ്ജില്‍ വച്ചാല്‍ അവ ഒരുമാസത്തോളം കേടുകൂടാതെ ഉപയോഗിക്കാനാകും.
പുഴുങ്ങിയ മുട്ട കേടായെന്ന് എങ്ങനെ ഉറപ്പിക്കും?
പഴകുന്തോറും മുട്ടയിലെ സള്‍ഫര്‍ വിഘടിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡുകളുണ്ടാകുന്നു. ഈ പ്രക്രിയ മൂലം രൂക്ഷമായ ഒരു സള്‍ഫറസ് ദുര്‍ബന്ധം വമിക്കുന്നു. ദുര്‍ഗന്ധം വമിച്ചുതുടങ്ങിയ മുട്ടകള്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്.
Story Highlights: How Long Hard-Boiled Eggs Last Before Going Bad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here