‘ക്വാണ്ടം ടെക്‌നോളജി മിഷൻ’ ആരംഭിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ

ഇൻഫർമേഷൻ ടെക്‌നോളജി മേഖലയിൽ ഇന്ത്യയുടെ ചരിത്രപരമായ ചുവടുവെപ്പ്. ക്വാണ്ടം സാങ്കേതികവിദ്യയിൽ ശാസ്ത്രീയവും വ്യാവസായികവുമായ ഗവേഷണവും വികസനവും വർദ്ധിപ്പിക്കുന്നതിനുള്ള ‘ദേശീയ ക്വാണ്ടം മിഷന്’ കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ഇതിനായി 6003 കോടി രൂപ ബജറ്റിൽ വകയിരുത്തി. 2023-24 മുതൽ 2030-31 വരെയാണ് ഈ ദൗത്യം. (India Becomes 6th Country To Begin Quantum Technology Mission)
യുഎസ്, ഓസ്ട്രിയ, ഫിൻലൻഡ്, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ക്വാണ്ടം ദൗത്യം നടത്തുന്ന ആറാമത്തെ രാജ്യമായിരിക്കും ഇന്ത്യ. ശാസ്ത്ര സാങ്കേതിക വകുപ്പ് ഈ ദേശീയ ദൗത്യത്തിന് നേതൃത്വം നൽകും. ഉപഗ്രഹ അധിഷ്ഠിത സുരക്ഷിത ആശയവിനിമയത്തിന്റെ വികസനമാണ് ആദ്യ മൂന്ന് വർഷങ്ങളിൽ നടക്കുക. ദീർഘദൂര ക്വാണ്ടം ആശയവിനിമയത്തിന്, പ്രത്യേകിച്ച് മറ്റ് രാജ്യങ്ങളുമായി, വരും വർഷങ്ങളിൽ പരിശോധനകൾ നടത്തും.
അടുത്ത എട്ട് വർഷത്തിനുള്ളിൽ 50-1000 ക്വിറ്റ്‌സ് വരെയുള്ള ഫിസിക്കൽ ക്വിറ്റ് ശേഷിയുള്ള ക്വാണ്ടം കമ്പ്യൂട്ടറുകൾ വികസിപ്പിക്കുന്നതിലാണ് ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 50 ഫിസിക്കൽ ക്യുബിറ്റുകൾ വരെയുള്ള കമ്പ്യൂട്ടറുകൾ മൂന്ന് വർഷത്തിനുള്ളിൽ വികസിപ്പിക്കും. അഞ്ച് വർഷത്തിനുള്ളിൽ 50 -100 ഫിസിക്കൽ ക്വിറ്റുകളും എട്ട് വർഷത്തിനുള്ളിൽ 1000 ഫിസിക്കൽ ക്യുബിറ്റുകൾ വരെയുള്ള കമ്പ്യൂട്ടറുകളും വികസിപ്പിക്കും.
Story Highlights: India Becomes 6th Country To Begin Quantum Technology Mission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here