Advertisement

‘വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം തുടരുന്നു, എല്ലാവരും ആശങ്കയില്‍’; സുഡാനിലെ അവസ്ഥ വിവരിച്ച് വ്‌ളോഗര്‍ മാഹിന്‍

April 19, 2023
Google News 3 minutes Read
Vlogger mahin share his experience from Sudan

സുഡാനില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം തുടരുകയാണെന്ന വിവരം പങ്കുവച്ച് മലയാളി വ്‌ളോഗര്‍ മാഹിന്‍ ഷാ. വെടിവയ്പ്പും ബോംബാക്രമണവും സുഡാനില്‍ ഇപ്പോഴും തുടരുകയാണെന്നും ജനങ്ങള്‍ പരിഭ്രാന്തിയിലാണെന്നും മാഹിന്‍ ട്വന്റിഫോറിലൂടെ അറിയിച്ചു. വ്‌ളോഗര്‍ മാഹിന്‍ ഇപ്പോഴും സുഡാനില്‍ തന്നെ തുടരുകയാണ്. (Vlogger mahin share his experience from Sudan)

ലോകയാത്രയുടെ ഭാഗമായാണ് മാഹിന്‍ സുഡാനില്‍ എത്തിപ്പെട്ടത്. യാത്രയുടെ ഭാഗമായി ഈജിപ്ത് വഴിയാണ് മാഹിന്‍ സുഡാനിലെത്തിയത്. നാല്‍പതോളം ദിവസമായി മാഹിന്‍ സുഡാനില്‍ തുടരുകയാണ്. യുദ്ധത്തിന്റെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളാണ് ട്വന്റിഫോറിലൂടെ മാഹിന്‍ പങ്കുവച്ചത്.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും സാധാരണ നിലയിലുള്ളതിനേക്കാള്‍ ഇരട്ടി ശക്തിയില്‍ ബോംബാക്രമണം തുടരുന്നുവെന്നാണ് മാഹിന്‍ പറയുന്നത്. ബോംബാക്രമണം തുടരുന്നതിന്റെ ചില ദൃശ്യങ്ങളും മാഹിന്‍ ട്വന്റിഫോറിലൂടെ പങ്കുവച്ചു. താന്‍ താമസിക്കുന്നതിന്റെ തൊട്ടടുത്ത പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ആക്രമണം ശക്തമാണെന്നും മാഹിന്‍ പറയുന്നു.

Read Also: ചവറയില്‍ എന്‍ഐഎ റെയിഡ്; പരിശോധന നടന്നത് എസ്ഡിപിഐ നേതാവിന്റെ വീട്ടില്‍

പുറത്തിറങ്ങാനോ ജനലിന് പുറത്ത് തലയിടാനോ പോലും ഭയന്നാണ് മലയാളി കുടുംബങ്ങള്‍ സുഡാനില്‍ കഴിയുന്നതെന്ന് മാഹിന്‍ പറയുന്നു. ശേഖരിച്ചുവച്ച വെള്ളവും ഭക്ഷണവും തീരുകയാണ്. കടകളെല്ലാം അടച്ചുപൂട്ടിയെന്നും വൈദ്യുതി ഇല്ലെന്നും മാഹിന്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights: Vlogger mahin share his experience from Sudan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here