‘അബ്ദുൾ നാസർ മഅദനിയുടെ കേരളത്തിലേക്കുള്ള വരവ് വൈകുന്നതിൽ ഇടപെടണം’; പിഡിപി നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയെ കാണും

സുപ്രിംകോടതി ഇളവനുവദിച്ചിട്ടും അബ്ദുൾ നാസർ മഅദനിയുടെ കേരളത്തിലേക്കുള്ള വരവ് വൈകുന്നതിൽ ഇടപെടൽ ആവശ്യപ്പെട്ട് പിഡിപി നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയെ കാണും. 12 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലായിരിക്കും കൂടിക്കാഴ്ച. യാത്രാ ക്രമീകരണങ്ങൾ, ചികിത്സ, സുരക്ഷ ഉൾപ്പടെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയോട് സംസാരിക്കുമെന്ന് പിഡിപി നേതാക്കൾ അറിയിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഡ്വ. പി.ശശിയുമായി നേതാക്കൾ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
രോഗബാധിതനായ പിതാനിനെ കാണാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മഅദി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. കർശനമായ ജാമ്യവ്യവസ്ഥകൾ പാലിക്കണം. കർണാടക പൊലീസിന്റെ സാന്നിധ്യത്തിലായിരിക്കണം മഅദനി കേരളത്തിലേക്ക് വരേണ്ടത്.
വിചാരണ പൂർത്തിയായെങ്കിൽ മഅദനിയെ കേരളത്തിലേക്ക് പോകാൻ അനുവദിച്ചുകൂടേ എന്ന് സുപ്രിംകോടതി നേരത്തെ ചോദിച്ചിരുന്നു. ബെംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണയിൽ അന്തിമവാദം പൂർത്തിയായ സാഹചര്യത്തിൽ മഅദനി ബെംഗളൂരുവിൽ തന്നെ തുടരേണ്ടതുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. നേരത്തെ മഅദനിക്ക് ജാമ്യം ലഭിച്ചപ്പോൾ ഒരു കാരണവശാലും ബംഗളൂരു വിട്ടുപോകരുതെന്ന് സുപ്രിം കോടതി നിർദേശിച്ചിരുന്നു.
Story Highlights: Abdul Nazer Mahdani pdp pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here