മൊഹാലിയിൽ ഫാഫ്-കോലി വെടിക്കെട്ട്; പഞ്ചാബിന് 175 റൺസ് വിജയലക്ഷ്യം

ഐപിഎൽ 2023ലെ ഇരുപത്തിയേഴാം മത്സരത്തിൽ കത്തിക്കയറിയ ബെംഗളൂരുവിനെ പിടിച്ചുകെട്ടി പഞ്ചാബ്. ഫാഫ്-കോലി വെടിക്കെട്ടിൽ പതറിയെങ്കിലും, പഞ്ചാബ് കിംഗ്സ് ബൗളർമാർ ശക്തമായ തിരിച്ചുവരവ് നടത്തി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 174 റൺസിൽ തളച്ചു. ആർസിബിക്ക് വേണ്ടി ഫാഫ് ഡു പ്ലെസിസ് 84 റൺസ് നേടിയപ്പോൾ ഇന്നത്തെ മത്സരത്തിലെ ക്യാപ്റ്റൻ കോലി 48-ാം അർദ്ധ സെഞ്ച്വറി തികച്ചു. (Du Plessis, Kohli half-centuries take Royal Challengers Bangalore to 174/4)
ടോസ് മുതൽ തന്നെ ആവേശം നിറഞ്ഞതായിരുന്നു പിഎസ്കെ-ആർസിബി മത്സരം. പഞ്ചാബ് ടീമിന്റെ സ്ഥിരം ക്യാപ്റ്റൻ ശിഖർ ധവാനെയും ബെംഗളൂരു ടീം ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസിനെയും പ്ലെയിങ് 11 ൽ ഉൾപ്പെടുത്തിയിരുന്നില്ല. ഡു പ്ലെസിസിന് പകരം വിരാട് കോലിയാണ് ക്യാപ്റ്റൻ. ഇംപാക്ട് പ്ലെയറായിട്ടാണ് ഡു പ്ലെസിസ് ഈ മത്സരം കളിക്കുന്നത്. ധവാന് പകരം സാം കരൺ നായകനായി. ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു.
സ്വപ്ന തുല്യമായ തുടക്കമാണ് കോലി-ഡു പ്ലെസി സഖ്യം ടീമിന് നൽകിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും 137 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും അര്‍ധസെഞ്ച്വറി നേടി ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. ഫാഫ് ഡു പ്ലെസിസ് 84 റൺസ് നേടിയപ്പോൾ കോലി 59 റൺസുമായി പുറത്തായി. കോലിയുടെ 48-ാം അർദ്ധ സെഞ്ച്വറിയാണിത്. കോലിയെ ആദ്യം പുറത്താക്കി ഹര്‍പ്രീത് ബ്രാറാണ് പഞ്ചാബ് തിരിച്ചുവരവിന് വഴിയൊരുക്കിയത്.
അതേ ഓവറിൽ തന്നെ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും ബ്രാർ മടക്കി. ടീം സ്‌കോര്‍ 151-ല്‍ എത്തിച്ചാണ് ഡു പ്ലെസി മടങ്ങിയത്. ഇതോടെ ആർസിബി റൺ ഒഴുക്ക് നിലച്ചു. പഞ്ചാബിനായി ഹര്‍പ്രീത് ബ്രാര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിങ്, നഥാന്‍ എല്ലിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
Story Highlights: Du Plessis, Kohli half-centuries take Royal Challengers Bangalore to 174/4
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here