Advertisement

സൗദിയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനൊരുങ്ങി റിയാദ് കെഎംസിസി

April 20, 2023
Google News 2 minutes Read
Riyadh KMCC organize football tournament in Saudi Arabia

സൗദിയില്‍ റിയാദ് കെഎംസിസി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ദക്ഷിണേന്ത്യയില്‍ നിന്നുളള ഫുട്‌ബോള്‍ താരങ്ങള്‍ അണിനിരക്കുന്ന മത്സരം രണ്ട് മാസം നീണ്ടു നില്‍ക്കും. ഇന്ത്യ-നേപ്പാള്‍ സൗഹൃദ മത്സരം അരങ്ങേറുമെന്നും സംഘാടകര്‍ അറിയിച്ചു.

നിയോജക മണ്ഡലം അടിസ്ഥാനമാക്കി 16 ടീമുകളാണ് ഫുട്‌ബോള്‍ മേളയില്‍ മാറ്റുരയ്ക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുളള കളിക്കാരും വിവിധ നിയോജക മണ്ഡലം ടീമുകളെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങും. വിജയികള്‍ക്ക് ഏബിസി കാര്‍ഗോ കപ്പ് ട്രോഫിക്ക് പുറമെ 10,000 റിയാല്‍ ക്യാഷ് പ്രൈസും സമ്മാനിക്കും. മെയ് രണ്ടാം വാരം അസീസിയ വാദി ഫഌ്‌ലിറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ അംഗീകരിച്ച റഫറിമാരാണ് കളി നിയന്ത്രിക്കുക.

Read Also: കായംകുളം പ്രവാസി കൂട്ടായ്മ ബഹ്‌റൈനില്‍ എമര്‍ജന്‍സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

നിര്‍ധനര്‍ക്കും രോഗികള്‍ക്കും ആശ്വാസമായ കേരളത്തിലെ സി എച്ച് സെന്ററുകളെ സഹായിക്കുന്നതിന് ധനസമാഹരണത്തിനാണ് ഫുട്‌ബോള്‍ മേള ഒരുക്കിയിട്ടുളളത്. മൂന്ന് വര്‍ഷത്തിനു ശേഷമാണ് കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് വേദി ഒരുക്കുന്നത്. ഇന്ത്യന്‍ ഇലവന്‍, നേപ്പാള്‍ ഇലവന്‍ സൗഹൃദ മത്സരം നടക്കുമെന്നും സംഘാടകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ എ.ബി.സി ഡയറക്ടര്‍ നിസാര്‍ പുതിയോട്ടില്‍, മുഹമ്മദലി, മുജീബ് ഉപ്പട, ഷഫീര്‍ പറവണ്ണ, എന്നിവര്‍ പങ്കെടുത്തു.

Story Highlights: Riyadh KMCC organize football tournament in Saudi Arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here