Advertisement

ദുബായ് എയർപോർട്ടിൽ കുട്ടികൾക്കായി പുതിയ എമിഗ്രേഷൻ കൗണ്ടറുകൾ തുറന്നു

April 23, 2023
Google News 2 minutes Read
Immigration counters for children at Dubai airport

ദുബായ് എയർപോർട്ടിൽ കുട്ടികൾക്കായി പുതിയ എമിഗ്രേഷൻ കൗണ്ടറുകൾ തുറന്നു. ടെർമിനൽ 3ലെ ആഗമന ഭാഗത്താണ് കൗണ്ടറുകൾ തുറന്നിട്ടുണ്ടുള്ളത്. എമിഗ്രേഷൻ നടപടികൾ കൂടുതൽ സുഗമമാക്കാൻ നൂതന സംവിധാനങ്ങളാണ് ദുബായ് എയർ പോർട്ടിൽ ഒരുക്കിയിട്ടുള്ളത്. മറ്റൊരാളുടെ സഹായമില്ലാതെ ഈ പവലിയനിൽ കുട്ടികൾക്ക് തന്നെ അവരുടെ പാസ്പോർട്ടിൽ സ്വയം സ്റ്റാമ്പ് ചെയ്യാനാവും. ( Immigration counters for children at Dubai airport ).

Read Also: റമദാൻ; സർക്കാർ ജീവനക്കാർക്ക് നേരത്തെ പ്രതിഫലം നൽകാൻ ദുബായ് ഗവൺമെന്റ്

പുതിയ പാസ്പോർട്ട് നിയന്ത്രണ പ്ലാറ്റ്ഫോമുകൾ എമിഗ്രേഷന്റെ ഭാഗമായിട്ടുണ്ടെന്നും നാല് മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് എളുപ്പത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്നും ജി ഡി ആർ എഫ് എ ദുബായ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അറിയിച്ചു. കുട്ടികളെ ആകർഷിക്കുന്ന വിധത്തിൽ പ്രത്യേകം അലങ്കരിച്ചാണ് കൗണ്ടറുകൾ തുറന്നിട്ടുള്ളത്.

പ്രത്യേക അവസരങ്ങളിൽ, ജിഡിആർഎഫ്എ ജീവനക്കാരുടെ യൂണിഫോം ധരിച്ച ഭാഗ്യചിഹ്നങ്ങളായ ‘സാലിമും സൽമയും’ കുട്ടി യാത്രക്കാരെ സ്വീകരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. വരും ദിവസങ്ങളിൽ മറ്റു ടെർമിനലുകളിലേക്കും പുതിയ സംവിധാനം നടപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Story Highlights: Immigration counters for children at Dubai airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here