Advertisement

‘ബിജെപി രാജ്യത്തെ കയറ്റുമതി വർധിപ്പിക്കുമ്പോൾ, കേരളത്തിൽ നടക്കുന്നത് സ്വർണക്കടത്ത്’ : പ്രധാനമന്ത്രി

April 24, 2023
Google News 2 minutes Read
narendra modi criticizes kerala govt yuvam 2023

സംസ്ഥാന സർക്കാരിന് രൂക്ഷ വിമർശനവുമായി യുവം പരിപാടിയിൽ നരേന്ദ്ര മോദി. സർക്കാരിന് തൊഴിൽ നൽകുന്നതിൽ ശ്രദ്ധയില്ലെന്ന് തുറന്നടിച്ച പ്രധാനമന്ത്രി സ്വർണക്കടത്തിനെ കുറിച്ചും പ്രസംഗത്തിൽ പരാമർശിച്ചു. ( narendra modi criticizes kerala govt yuvam 2023 )

‘ചെറുപ്പക്കാർക്ക് ലഭിക്കേണ്ട അവസരം കേരളത്തിൽ നിഷേധിക്കപ്പെടുകയാണ്. കേരളത്തിന്റെ താത്പര്യങ്ങളേക്കാൾ ഒരു പാർട്ടിക്ക് പ്രാധാന്യം നൽകുന്ന ഒരുകൂട്ടരും, കേരളത്തിന്റെ താത്പര്യത്തേക്കാൾ ഒരു കുടുംബത്തിന് പ്രാധാന്യം നൽകുന്ന ഒരു കൂട്ടരും ചേർന്ന് കേരളം കുട്ടിച്ചോറാക്കുകയാണ്’- പ്രധാനമന്ത്രി പറഞ്ഞു.

Read Also: ‘പ്രിയപ്പെട്ട യുവ സുഹൃത്തുക്കളേ….’; മലയാളത്തില്‍ പ്രസംഗമാരംഭിച്ച് പ്രധാനമന്ത്രി യുവം വേദിയില്‍

ബിജെപി രാജ്യത്തെ കയറ്റുമതി വർധിപ്പിക്കാൻ രാപ്പകലില്ലാതെ കഷ്ടപ്പെടുകയാണെന്നും എന്നാൽ മറ്റുചിലയാളുകളുടെ അധ്വാനം സ്വർണക്കടത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ ചെറുപ്പക്കാരിൽ നിന്ന് ഇത് ഒളിച്ചുവയ്ക്കാൻ സാധ്യമല്ല. അധികാരത്തിലിരിക്കുന്നവർ എങ്ങനെയാണ് കേരളത്തിലെ ചെറുപ്പക്കാരുടെ ഭാവികൊണ്ട് പന്താടുന്നതെന്ന് അവർക്കറിയാമെന്നും നരേന്ദ്ര മോദി പ്രസംഗത്തിനിടെ പറഞ്ഞു.

കൊവിഡ് കാലത്ത് കേരളം വളരെ ബുദ്ധിമുട്ടുകളിലൂടെ കടന്ന് പോയെന്നും അതുകൊണ്ട് സൗജന്യമായി വാക്‌സിനും അരിയും നൽകിയതെന്ന് നരേന്ദ്ര മോദി പറഞ്ഞു.

Story Highlights: narendra modi criticizes kerala govt yuvam 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here