Advertisement

ഇടുക്കിയിൽ വീണ്ടും കാട്ടാന അക്രമണം; വീടിനോട് ചേർന്നുള്ള ഷെഡും വാതിലും തകർത്തു

April 24, 2023
Google News 2 minutes Read
Idukki Elephant attack

ഇടുക്കിയിൽ വീണ്ടും രൂക്ഷമായ കാട്ടാന ആക്രമണം. ചിന്നക്കനാൽ 301 കോളനി നിവാസിയായ ലീല ചന്ദ്രൻ്റെ വീടിന് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. വീടിനോട് ചേർന്നുള്ള ഷെഡും വീടിന്റെ വാതിലും ആന തകർത്തു. ചക്കകൊമ്പനാണ് ആക്രമണത്തിന് പുറകിലെന്ന് നാട്ടുകാർ സംശയിക്കുന്നു. ഇന്നലെ കോളനിയുടെ സമീപം ചക്കകൊമ്പൻ തമ്പടിച്ചിരുന്നു. ആനയുടെ സാമീപ്യം മനസിലാക്കിയ ലീല മോട്ടോര് സ്ഥലത്തേക്ക് ഇന്നലെ മാറിയിരുന്നു. Wild Elephant attack on Idukki 301 Colony

Read Also: ഇടുക്കിയിൽ കാട്ടാന അക്രമണത്തിൽ വീട് തകർന്നു; അരിക്കൊമ്പനെ കൊണ്ട് പൊറുതിമുട്ടി പ്രദേശവാസികൾ

രാത്രിയിൽ ഷെഡ് തകർത്തത് കണ്ട നാട്ടുകാർ ബഹളം വെച്ച് ആനയെ ഓടിക്കുകയായിരുന്നു. കുങ്കിയാനകളെ ഈ 301 കോളനിക്ക് സമീപമാണ് തളച്ചിരിക്കുന്നത്. നടപടികൾ ഉണ്ടാകാത്തതിൽ വനംവകുപ്പിനെതിരെ കനത്ത പ്രതിഷേധം നാട്ടുകാർക്ക് ഉണ്ട്.

Story Highlights: Wild Elephant attack on Idukki 301 Colony

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here