Advertisement

‘നരേന്ദ്ര മോദി ഗോ ബാക്ക്’ വിളിച്ചു; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

April 24, 2023
Google News 3 minutes Read
youth congress worker arrested for go back modi slogan

യുവം വേദിക്ക് പുറത്ത് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. ‘നരേന്ദ്ര മോദി ഗോ ബാക്ക്’ വിളിച്ച യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എ എച്ച് അനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ( youth congress worker arrested for go back modi slogan )

യുവം വേദിക്ക് പുറത്ത് പ്രതിഷേധിച്ച അനീഷിന് ക്രൂര മർദനമാണ് ഏൽക്കേണ്ടി വന്നത്. യൂത്ത് കോൺഗ്രസ് പതാകയുമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എ എച്ച് അനീഷിനെ പ്രദേശത്തുണ്ടായിരുന്ന യുവമോർച്ച പ്രവർത്തകർ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി അനീഷിനെ അറസ്റ്റ് ചെയ്ത് നീക്കി.

പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ കൊച്ചിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയിരുന്നു. ഡിസിസി ജനറൽ സെക്രട്ടറി അജിത്ത് അമീർ ബാബ
ഉൾപ്പെടെ 12 പേരെയാണ് പോലീസ് കരുതൽ തടങ്കലിൽ ആക്കിയത്. പ്രധാനമന്ത്രിയെ തടയാൻ ഒരു നീക്കവുമില്ലെന്നും പ്രവർത്തകർക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു.

പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിന്റെ ഭാഗമായി ഇനിയും കരുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്ന് ഡി.ജി.പി അനിൽ കാന്ത് അറിയിച്ചു. ഇന്റലിജന്റ്‌സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സുരക്ഷാ ക്രമീകരണങ്ങൾ എല്ലാം പൂർണ്ണമാണെന്നും ഡിജിപി വ്യക്തമാക്കി.

Story Highlights: youth congress worker arrested for go back modi slogan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here