സുഡാനിൽ നിന്ന് രക്ഷപ്പെട്ട ആദ്യ ഇന്ത്യൻ സംഘം ഇന്ന് രാത്രി ജിദ്ദയിൽ എത്തും
ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്നും രക്ഷപ്പെട്ട ആദ്യ ഇന്ത്യൻ സംഘം ഇന്ന് രാത്രി ജിദ്ദയിൽ എത്തും. ഇവരെ വിമാന മാർഗം നാട്ടിലെത്തിക്കും. (batch sudan india jeddah)
ഓപ്പറേഷൻ കാവേരി ടീമിൽ ചേരാൻ സൗദി അറേബ്യയിലെ ജിദ്ദയിലെത്തിയ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ജിദ്ദയിൽ സജ്ജീകരിച്ച കൺട്രോൾ റൂം സന്ദർശിച്ചു. രക്ഷപ്പെട്ട ഇന്ത്യൻ സംഘം ഇന്ന് താമസിക്കുന്ന ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ സൗകര്യങ്ങളും മന്ത്രി വിലയിരുത്തി.
സുഡാനിലും ജിദ്ദയിലുമുള്ള പോർട്ടുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നിലവിലുണ്ട് എന്നും ഗ്രൗണ്ടിൽ ടീം പൂർണ്ണ സജ്ജരാണ് എന്നും മന്ത്രി പറഞ്ഞു. സുഡാനിൽ നിന്ന് ജിദ്ദയിലെത്തുന്നവരെ ഇന്ത്യയിലെത്തിക്കാൻ രണ്ട് വിമാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യക്കാരെ കൊണ്ടുവരുന്നതിന് രണ്ട് കപ്പലുകളും പോർട്ട് സുഡാനിൽ എത്തിച്ചിരുന്നു.
Read Also: പോളിയോ, വസൂരി സാമ്പിളുകൾ സൂക്ഷിച്ചിരിക്കുന്ന ലബോറട്ടറി കയ്യേറി സുഡാൻ കലാപകാരികൾ; അപകടമെന്ന് ലോകാരോഗ്യ സംഘടന
സുഡാനിലെ ഖാർതോമിലുള്ള നാഷണൽ പബ്ലിക് ലബോറട്ടറി കലാപകാരികൾ കയ്യേറി. പോളിയോ, വസൂരി തുടങ്ങിയ സാമ്പിളുകൾ സൂക്ഷിച്ചിരിക്കുന്ന ലബോറട്ടറിയാണ് കലാപകാരികൾ തിങ്കളാഴ്ച കയ്യേറിയത്. ഇത് വലിയ ദുരന്തത്തിലേക്ക് വഴിതെളിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
കലാപകാരികൾ ലാബിലെ ടെക്നീഷ്യന്മാരെയൊക്കെ പുറത്താക്കി. ഇപ്പോൾ ലാബിൻ്റെ പൂർണ നിയന്ത്രണം കലാപകാരികൾക്കാണ്. തങ്ങളുടെ മിലിട്ടറി ബേസുകളിൽ ഒന്നായി അവർ ലാബിനെ ഉപയോഗിക്കുകയാണെന്ന് സുഡാനിലെ ലോകാരോഗ്യ സംഘടന വക്താവ് നിമ സഈദ് ആബിദ് പറഞ്ഞു. പോളിയോ, കോളറ, വസൂരി തുടങ്ങി വിവിധ മാരക രോഗങ്ങളുടെ സാമ്പിളുകൾ ലാബിലുണ്ട്. ഇത് വലിയ അപകടമാണെന്ന് അദ്ദേഹം പറഞ്ഞു. ഏത് സംഘമാണ് ലബോറട്ടറിയുടെ നിയന്ത്രണം കയ്യേറിയതെന്ന് വ്യക്തമല്ല.
സുഡാനിൽ കുടുങ്ങിയ സൗദി പൗരൻമാരോടൊപ്പം കഴിഞ്ഞ ദിവസം ഏതാനും ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചിരുന്നു. ഫ്രഞ്ച് പൗരൻമാരോടൊപ്പവും ഇന്ത്യക്കാരെ ഇന്ന് ജിദ്ദയിലെത്തിച്ചിരുന്നു. അതിനിടെ സുഡാനിലെ ഫ്രാൻസ് എംബസിയിൽ നിന്ന് ഫ്രഞ്ച് പൗരൻമാരെ ഒഴിപ്പിക്കാനുളള ശ്രമത്തിനിടെ വിമാനം ആക്രമിച്ചതായി സുഡാൻ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് ട്വീറ്റ് ചെയ്തു. സംഭവത്തിൽ ഒരു ഫ്രഞ്ച് പൗരന് പരുക്കേറ്റതായും റിപ്പോർട്ട് ഉണ്ട്.
Story Highlights: first batch sudan india jeddah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here