പോളിയോ, വസൂരി സാമ്പിളുകൾ സൂക്ഷിച്ചിരിക്കുന്ന ലബോറട്ടറി കയ്യേറി സുഡാൻ കലാപകാരികൾ; അപകടമെന്ന് ലോകാരോഗ്യ സംഘടന
സുഡാനിലെ ഖാർതോമിലുള്ള നാഷണൽ പബ്ലിക് ലബോറട്ടറി കയ്യേറി കലാപകാരികൾ. പോളിയോ, വസൂരി തുടങ്ങിയ സാമ്പിളുകൾ സൂക്ഷിച്ചിരിക്കുന്ന ലബോറട്ടറിയാണ് കലാപകാരികൾ തിങ്കളാഴ്ച കയ്യേറിയത്. ഇത് വലിയ ദുരന്തത്തിലേക്ക് വഴിതെളിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. (Risk Sudan Lab WHO)
കലാപകാരികൾ ലാബിലെ ടെക്നീഷ്യന്മാരെയൊക്കെ പുറത്താക്കി. ഇപ്പോൾ ലാബിൻ്റെ പൂർണ നിയന്ത്രണം കലാപകാരികൾക്കാണ്. തങ്ങളുടെ മിലിട്ടറി ബേസുകളിൽ ഒന്നായി അവർ ലാബിനെ ഉപയോഗിക്കുകയാണെന്ന് സുഡാനിലെ ലോകാരോഗ്യ സംഘടന വക്താവ് നിമ സഈദ് ആബിദ് പറഞ്ഞു. പോളിയോ, കോളറ, വസൂരി തുടങ്ങി വിവിധ മാരക രോഗങ്ങളുടെ സാമ്പിളുകൾ ലാബിലുണ്ട്. ഇത് വലിയ അപകടമാണെന്ന് അദ്ദേഹം പറഞ്ഞു.
Read Also: ‘ഓപ്പറേഷൻ കാവേരി’; ഇന്ത്യയുടെ സുഡാൻ രക്ഷാദൗത്യം ആരംഭിച്ചു
ഏത് സംഘമാണ് ലബോറട്ടറിയുടെ നിയന്ത്രണം കയ്യേറിയതെന്ന് വ്യക്തമല്ല.
സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷന്‍ കാവേരിക്ക് തുടക്കമായി. ദൗത്യത്തിന് നേതൃത്വം നല്‍കാന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ജിദ്ദയിലെത്തി. ഐഎന്‍എസ് സുമേധാ കപ്പലില്‍ 278 ഇന്ത്യക്കാരുമായി ആദ്യ സംഘം ജിദ്ദയിലേക്ക് പുറപ്പെട്ടു. ഇവര്‍ ഇന്നു രാത്രി പ്രാദേശിക സമയം 9.30ന് ജിദ്ദയിലെത്തും.
സുഡാനില്‍ നിന്ന് വിവിധ രാജ്യങ്ങളിലെ പൗരന്‍മാരെ സൗദിയിലെ ജിദ്ദ വഴി ഒഴിപ്പിക്കാനുളള ശ്രമമാണ് പുരോഗമിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ജിദ്ദ കോണ്‍സുലേറ്റില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
സുഡാനില്‍ നിന്ന് ജിദ്ദയിലെത്തുന്നവരെ ഇന്ത്യയിലെത്തിക്കാന്‍ രണ്ട് വിമാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യക്കാരെ കൊണ്ടുവരുന്നതിന് രണ്ട് കപ്പലുകളും പോര്‍ട്ട് സുഡാനില്‍ എത്തിച്ചിരുന്നു.
Read Also: സുഡാനില്‍ നിന്ന് ഇന്ത്യക്കാരുടെ ആദ്യസംഘം ജിദ്ദയിലേക്ക്; ഓപ്പറേഷന്‍ കാവേരിക്ക് നേതൃത്വം നല്‍കി വി.മുരളീധരന്‍
സുഡാനില്‍ കുടുങ്ങിയ സൗദി പൗരന്‍മാരോടൊപ്പം കഴിഞ്ഞ ദിവസം ഏതാനും ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചിരുന്നു. ഫ്രഞ്ച് പൗരന്‍മാരോടൊപ്പവും ഇന്ത്യക്കാരെ ഇന്ന് ജിദ്ദയിലെത്തിച്ചിരുന്നു. അതിനിടെ സുഡാനിലെ ഫ്രാന്‍സ് എംബസിയില്‍ നിന്ന് ഫ്രഞ്ച് പൗരന്‍മാരെ ഒഴിപ്പിക്കാനുളള ശ്രമത്തിനിടെ വിമാനം ആക്രമിച്ചതായി സുഡാന്‍ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് ട്വീറ്റ് ചെയ്തു. സംഭവത്തില്‍ ഒരു ഫ്രഞ്ച് പൗരന് പരുക്കേറ്റതായും റിപ്പോര്‍ട്ട് ഉണ്ട്.
Story Highlights: Biological Risk Sudan Fighters Occupy Lab WHO
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here