മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് എ.എന്‍. രാധാകൃഷ്ണൻ; സന്തോഷം പങ്കുവച്ച് സംവിധായകന്‍ വിഷ്ണു മോഹന്‍

തന്റെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് മേപ്പടിയാന്‍ സംവിധായകന്‍ വിഷ്ണു മോഹന്‍. വിവാഹത്തിന്‍റെ ആദ്യ ക്ഷണക്കത്താണ് വിഷ്ണുവും പ്രതിശ്രുത വധു അഭിരാമിയും ചേര്‍ന്ന് മോദിക്ക് നല്‍കിയത്. അഭിരാമിയുടെ മാതാപിതാക്കളും ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നു. ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍റെ മകളാണ് അഭിരാമി. പ്രധാനമന്ത്രിയെ വിവാഹത്തിന് ക്ഷണിക്കാനായതിന്‍റെ സന്തോഷം വിഷ്‌ണു മോഹന്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.(Vishnu Mohan invites Narendra Modi for his wedding)

നരേന്ദ്ര മോദിയെ നേരിൽ കണ്ട് മകളുടെ വിവാഹത്തിന് ക്ഷണിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നുവെന്ന് എ.എൻ. രാധാകൃഷ്ണൻ പ്രതികരിച്ചു. പ്രധാനമന്ത്രിക്ക് മകളുടെ കല്യാണക്കാര്യം അറിയിച്ചുകൊണ്ട് ഒരു മെയിൽ ഇടുക മാത്രമാണ് രാധാകൃഷ്ണൻ ചെയ്തത്. എന്നാൽ, പിഎം. ഓഫിസിൽനിന്നു വിളിച്ച്, കേരളത്തിൽ വരുമ്പോൾ പ്രധാനമന്ത്രി രാധാകൃഷ്ണനെയും കുടുംബത്തെയും നേരിൽ കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നും താജ് മലബാറിലേക്ക് എത്താനും നിർദേശിച്ചു.
Read Also: ‘കേരളത്തിലെ യുവത ഒന്നടങ്കം പറയും അടിപൊളി വന്ദേ ഭാരതെന്ന്’; മലയാളം പറഞ്ഞ് അശ്വിനി വൈഷ്ണവ്
വിഷ്ണു മോഹൻ ഫേസ്ബുക്കിൽ കുറിച്ചത്
“നടന്നത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് ഇപ്പോഴും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ ആണ്. വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിജിക്ക് നൽകാനും വെറ്റിലയും അടക്കയും കസവ് മുണ്ടും നൽകി അനുഗ്രഹം വാങ്ങിക്കാനുമുള്ള മഹാഭാഗ്യം ഇന്ന് ഞങ്ങൾക് ഉണ്ടായി. കേരളീയ വേഷത്തിൽ ഋഷിതുല്യനായ അദ്ദേഹം ഒരു കാരണവരെ പോലെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചപ്പോൾ ഒരു ജന്മം സഫലമായ അനുഭൂതി ആയിരുന്നു. വിവാഹിതരാകാൻ പോകുന്ന എനിക്കും അഭിരാമികും ഇതിലും വലിയൊരു സുകൃതം ലഭിക്കാനുമില്ല എന്ന് കരുതുന്നു. അദ്ദേഹം പറഞ്ഞ വാക്കുകൾ തരുന്ന ഊർജം ഈ ആയുഷ്കാലം മുഴുവൻ നീണ്ടുനിൽക്കും. ഞങ്ങളോടൊപ്പം അഭിരാമിയുടെ അച്ഛനും അമ്മയും ഈ സന്തോഷനിമിഷത്തിന് സാക്ഷികളായി ഉണ്ടായിരുന്നു. പങ്കെടുക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും (I will try my best to attend)- ഈ വാക്കുകൾ മാത്രം മതി വിവാഹത്തിന് എത്തില്ല എങ്കിൽ പോലും ആ ദിവസം ധന്യമാകാൻ. നന്ദി മോഡിജി.”
Story Highlights: Vishnu Mohan invites Narendra Modi for his wedding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here