Advertisement

ബികെഎസ് ജിസിസി കലോത്സവത്തിന്റെ ഫിനാലെയും സമാജം മെയ് ദിനാഘോഷവും തിങ്കളാഴ്ച നടക്കും

April 26, 2023
Google News 2 minutes Read
finale of BKS GCC Arts Festival May 1

2023 ഏപ്രില്‍ ആദ്യവാരം ആരംഭിച്ച ‘ദേവ്ജി ബികെഎസ് ജിസിസി കലോത്സവത്തിന്റെ ഫിനാലെയും സമാജം മെയ്ദിനാഘോഷവും മെയ് 1 തിങ്കളാഴ്ച നടക്കുമെന്ന് സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ളൈ ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അംബാസിഡര്‍ പിയുഷ് ശ്രീവാസ്തവയും കേരള ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോര്‍ജ് എന്നിവര്‍ മുഖ്യാതിഥികളാകുന്ന ചടങ്ങില്‍ ദേവ്ജി കമ്പനി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ജയ്ദീപ് ഭരത്വജി വിശിഷ്ടഅതിഥി ആയിരിക്കും. ദേവ്ജി ഗ്രൂപ്പ് ആണ് വര്ഷങ്ങളായി സമാജം സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ പ്രായോജകര്‍ അവരോടുള്ള നന്ദിയും കടപ്പാടും അവസരത്തില്‍ അറിയിക്കുന്നതായി സമാജം ഭരണസമിതി അറിയിച്ചു. (finale of BKS GCC Arts Festival May 1)

100 വ്യക്തിഗത മത്സരഇനങ്ങളിലും 60 ലധികം ഗ്രൂപ്പ് ഇനങ്ങളിലുമായി ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ആണ് ഈ വര്‍ഷത്തത്തെ കലോത്സവത്തി പങ്കെടുത്തത്. ഈ ആര്‍ട്ട് ഫെസ്റ്റില്‍ കുട്ടികള്‍ക്ക് വിവിധ മേഖലകളില്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുവാനും വികസിപ്പിക്കുവാനും അവസരം ഒരുക്കുക മാത്രമല്ല, ജിസിസിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒത്തുചേരാനും പരസ്പരം കലയും സംസ്‌കാരവും പൈതൃകവും പങ്കിടുവാനും മനസ്സിലാക്കുവാനുമുള്ള അവസരവുമാണ് എന്ന് സംഘാടകര്‍ പറഞ്ഞു

സൗഹൃദാന്തരീക്ഷത്തില്‍ പരസ്പരം മത്സരിക്കാനുമുള്ള അവസരമൊരുക്കുന്ന ആര്‍ട്ട് ഫെസ്റ്റ്, ഇന്ത്യയിലെയും കേരളത്തിലെയും പ്രശസ്തമായ വിവിധ യുവജനോത്സവങ്ങളെ പ്രതിഫലിപ്പിക്കുന്ന രീതിയില്‍, ബഹ്‌റൈനിലെ ഏറ്റവും വലുതും മുന്‍ മാതൃകകള്‍ ഇല്ലാത്തതുമായ കലോത്സവങ്ങളില്‍ ഒന്നായി മാറിയെന്നു സമാജം പ്രസിഡന്റ് ശ്രീ. പി. വി. രാധാകൃഷ്ണ പിള്ള അറിയിച്ചു.പ്രശസ്തരായ വിധി കര്‍ത്താക്കളെ ആണ് സാമാജം എല്ലാ വര്‍ഷവും പോലെ ഈ വര്‍ഷവും സമാജത്തില്‍ എത്തിച്ചത്.

ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സീനിയര്‍ മത്സരാര്‍ത്ഥികള്‍ക്ക് കലാതിലകം, കലാപ്രതിഭ ടൈറ്റിലുകളും ജൂനിയര്‍ വിഭാഗത്തില്‍ ബാലതിലകം, ബാലപ്രതിഭ ടൈറ്റിലുകളും സമ്മാനിക്കും. ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പ്, സ്‌പെഷ്യല്‍ ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പ്, നാട്യ രത്‌ന, സംഗീത രത്‌ന, കലാ രത്‌ന, സാഹിത്യ രത്‌ന എന്നിവയാണ് മറ്റ് ടൈറ്റിലുകള്‍.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

സമാജം അംഗങ്ങളായ നൂറിലധികം വളണ്ടിയര്‍മാരാണ് ബിനു വേലിയിലും നൗഷാദ് ചെറിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ കലോത്സവത്തിന് ചുക്കാന്‍ പിടിച്ചത്. സമാജം മെയ് ദിനാഘോഷങ്ങളുടെ നേതൃത്വം വഹിക്കുന്നത് സമാജം ഇന്‍ഡോര്‍ ഗെയിംസ് സെക്രെട്ടറി പോള്‍സണ്‍ ലോനപ്പന്‍ ആണ്. തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും തുടര്‍ന്ന് സാംസ്‌കാരിക പരിപാടികളും ഉച്ചകഴിഞ്ഞ് 3 മണി വരെ മത്സരങ്ങളും നടക്കും, മന്ത്രി ശ്രീമതി വീണാ ജോര്‍ജ് മുഖ്യാതിഥിയാകും.

Story Highlights: finale of BKS GCC Arts Festival May 1

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here