Advertisement

‘ഇപ്പോൾ ഒരു സിനിമയുടെ കഥ കേട്ടുകൊണ്ടിരിക്കുകയായിരുന്നു, അതിൽ മാമുക്കോയയ്ക്ക് വേഷമുണ്ടായിരുന്നു, അദ്ദേഹത്തിന്റെ മരണമറിയാതെയാണ് ഞാൻ കഥ കേട്ടത്’ : ഹരിശ്രീ അശോകൻ

April 26, 2023
Google News 2 minutes Read
harishree ashokan about mamukkoya

മാമുക്കോയയുടെ വിയോഗത്തിൽ പ്രതികരിച്ച് ഹരിശ്രീ അശോകൻ. താരത്തിന്റെ വിയോഗത്തിൽ ഉള്ളുലഞ്ഞുകൊണ്ടായിരുന്നു ഹരിശ്രീ അശോകന്റെ പ്രതികരണം. ( harishree ashokan about mamukkoya )

‘ ഞങ്ങളൊത്തിരി പടങ്ങൾ ഒന്നിച്ച് ചെയ്തിട്ടുണ്ട്. പരസ്പരം വിശേഷങ്ങൾ വിളിച്ച് ചോദിക്കുന്ന വ്യക്തിയാണ്. അവസാനമായി ഒരു പരസ്യത്തിലാണ് ഒരുമിച്ച് അഭിനയിച്ചത്. ഇപ്പോൾ ഒരു സിനിമയുടെ കഥ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. കഥ കേൾക്കുന്നതിനാൽ അത് എടുത്തില്ല. പിന്നീടാണ് മരണവാർത്ത അറിയുന്നത്. മാമുക്കോയ ചെയ്യേണ്ട ഒരു വേഷമടങ്ങിയ കഥയാണ് ഞാൻ കേട്ടുകൊണ്ടിരുന്നത്’- ഹരിശ്രീ അശോകൻ പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് നടൻ മാമുക്കോയ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മൈത്ര ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഏപ്രിൽ 24 ന് മലപ്പുറം വണ്ടൂരിലെ സെവൻസ് ടൂർണമെന്റ് ഉദ്ഘാടനത്തിനെടെയാണ് ഹൃദയാഘാതം ഉണ്ടായത്.

Story Highlights: harishree ashokan about mamukkoya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here