Advertisement

‘നല്ല നാളുകളാണ് വരാനിരിക്കുന്നതെന്നായിരുന്നു എന്റെ വിഷുഫലം, പക്ഷേ കേൾക്കുന്നത് ഉറ്റവരുടെ വിയോഗ വാർത്തകൾ’; കരച്ചിലടക്കി ജനാർദനൻ

April 26, 2023
Google News 2 minutes Read
Janardanan friendship with Mamukkoya

മാമുക്കോയയുമൊത്തുള്ള നല്ല നാളുകൾ ഓർത്തെടുത്ത് നടൻ ജനാർദനൻ. തന്റെ ഉറ്റ സഹൃത്തായിരുന്നു മാമുക്കോയയെന്ന് ജനാർദനൻ ട്വന്റിഫോറിനോട് പറഞ്ഞു. ( Janardanan friendship with Mamukkoya )

‘ഒട്ടും പ്രതീക്ഷിച്ചില്ല. എന്നെ സംബന്ധിച്ചിടത്തോളം വളരെ നല്ല നാളുകളായിരിക്കും എന്നായിരുന്നു വിഷുഫലം. പക്ഷേ വേണ്ടപ്പെട്ടവരെല്ലാം എന്നെ വിട്ടുപിരിയുകയാണ്. കോഴിക്കോട് എപ്പോൾ ചെന്നാലും വീട്ടിൽ കൂട്ടിക്കൊണ്ടുപോയി രുചികരമായ ഭക്ഷണം നൽകുമായിരുന്നു. എന്നെ കാണാതെ എറണാകുളത്ത് നിന്ന് മടങ്ങില്ലായിരുന്നു. ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ച വ്യക്തിയാണ് മാമുക്കോയ. അവസാന കാലം സന്തോഷത്തോടെയാണ് അദ്ദേഹം പിരിഞ്ഞുപോയത്.

ഇന്ന് ഉച്ചയോടെയാണ് നടൻ മാമുക്കോയ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മൈത്ര ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഏപ്രിൽ 24 ന് മലപ്പുറം വണ്ടൂരിലെ സെവൻസ് ടൂർണമെന്റ് ഉദ്ഘാടനത്തിനെടെയാണ് ഹൃദയാഘാതം ഉണ്ടായത്.

Story Highlights: Janardanan friendship with Mamukkoya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here