കുന്നംകുളത്ത് നാല് വർഷം മുൻപ് നടന്ന മുങ്ങി മരണം കൊലപാതകമെന്ന് തെളിഞ്ഞു

കുന്നംകുളത്ത് നാല് വർഷം മുൻപ് നടന്ന മുങ്ങി മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഒരാൾ കസ്റ്റഡിയിൽ. ( kunnamkulam death murder )
2019 നവംബർ 18ന് ആയിരുന്നു കൈപ്പറമ്പ് സ്വദേശി രാജേഷ് കുന്നംകുളത്തിനടുത്ത് പുഴയിൽ മുങ്ങി മരിച്ചത്. അന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വരന്തരപ്പിള്ളി സ്വദേശി സലീഷാണ് കസ്റ്റഡിയിലുള്ളത്. സലീഷിന്റെ മൊബൈൽ പുഴയിൽ വീണതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. രാജേഷിനെ സലീഷ് പുഴയിലേക്ക് തള്ളിയിടുകയായിരുന്നു.
മരിച്ച രാജേഷിന്റെ ബന്ധുക്കളുടെ പരാതിയിലാണ് തുടരന്വേഷണം നടത്തിയത്.
Story Highlights: kunnamkulam death murder
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here