കർണാടക തെരഞ്ഞെടുപ്പ് : രാജ്‌നാഥ് സിംഗ്, നിർമല സീതാരാമൻ, യോഗി ആദിത്യനാഥ് എന്നിവർ പ്രചാരണത്തിനെത്തും

കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൂടുതൽ ദേശീയ നേതാക്കൾ ഇന്നെത്തും. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിർമല സീതാരാമൻ, യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് എന്നിവർ ഇന്ന് വിവിധയിടങ്ങളിൽ പ്രചാരണത്തിനായി എത്തും. ( rajnath signh nirmala sitharaman karnataka election )
കർണാടകയിൽ തുടരുന്ന പ്രിയങ്കാ ഗാന്ധി ചിക് മംഗളൂരുവിലാണ് പ്രചാരണം നടത്തുക. 12 മണിയ്ക്ക് ശ്രിംഗേരിയിൽ നടക്കുന്ന പൊതുയോഗത്തിലും മൂന്നരയ്ക്ക് ഹിരിയൂരിലെ റോഡ് ഷോയിലും പ്രിയങ്ക പങ്കെടുക്കും.
പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ബെലഗാവിയിലാണ് പ്രചാരണത്തിനെത്തുക. രാവിലെ 11ന് കഗവാദിലും ഉച്ചയ്ക്ക് ഒന്നേ കാലിന് ബെയ്‌ലഹൊങ്കലിലും വൈകിട്ട് നാലിന് ജാമഖണ്ഡിയിലും നടക്കുന്ന പ്രചാരണ റാലികളിലും പൊതുസമ്മേളനത്തിലും രാജ് നാഥ് സിംഗ് പങ്കെടുക്കും. ധനമന്ത്രി നിർമല സീതാരാമന്റെ പ്രചാരണ പരിപാടി കൽബുർഗിയിലാണ്. 12.45ന് അലന്ദയിലും മൂന്ന് മണിയ്ക്ക് കൽബുർഗിയിലും മഹിളാസംവേശ എന്ന പരിപാടിയിൽ പങ്കെടുക്കും. നാലുമണി മുതൽ അഞ്ചു മണിവരെ വീടുകൾ കയറിയുള്ള പ്രചാരണവും നടത്തും.
മൈസൂരുവിലാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രചാരണം. 11 മണിയ്ക്ക് മണ്ഡ്യയിലെ പൊതുയോഗത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം ലിംഗായത്ത മേഖലയായ വിജയപുരയിലേയ്ക്ക് എത്തും. ലിംഗായത്ത ആചാര്യൻ ബസവേശ്വരയുടെ മഠവും ക്ഷേത്രവും സന്ദർശിയ്ക്കും. മൂന്ന് മണിയ്ക്ക് ബസവനബാഗെവാഡിയിലും അഞ്ചു മണിയ്ക്ക് വിജയപുരയിലും നടക്കുന്ന റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും.
Story Highlights: rajnath signh nirmala sitharaman karnataka election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here