മിഷൻ അരികൊമ്പൻ ദൗത്യം നാളെ; കാട്ടാനയെ മാറ്റുന്നതിൽ സസ്പെൻസ്

അരികൊമ്പനെ പിടികൂടിയതിന് ശേഷം എങ്ങോട്ട് മാറ്റും എന്ന് വെളിപ്പെടുത്താതെ വനംവകുപ്പ്. അരിക്കൊമ്പനെ മാറ്റുന്നത് ജനവാസ മേഖലയിൽ അല്ല, ഉൾക്കാട്ടിലേക്ക് ആണ്. സജ്ജീകരണങ്ങൾ എല്ലാം പൂർത്തിയായെന്ന് ഡി എഫ് ഒ എൻ രാജേഷ് 24 നോട് പറഞ്ഞു. 2017 ദൗത്യം പരാജയപ്പെടാൻ ഉണ്ടായ കാരണങ്ങൾ വിലയിരുത്തിയാണ് പുതിയ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം നാളെയാണ് അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം . വെള്ളിയാഴ്ച പുലർച്ചെ 4 ന് ദൗത്യം തുടങ്ങും.അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായുള്ള മോക്ക് ഡ്രിൽ ആരംഭിച്ചു. തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മോക്ക്ഡ്രിൽ. അതിനിടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചിന്നക്കനാലിലും ശാന്തൻപാറയിലെ 1,2,3 വാർഡുകളിലും 144 പ്രഖ്യാപിക്കും. വെളുപ്പിന് നാലുമണിമുതൽ ദൗത്യും പൂർത്തിയാകുന്നത് വരെയാണ് നിയന്ത്രണം ഉണ്ടാവുക.
Read Also: മിഷൻ അരിക്കൊമ്പൻ: ദൗത്യം നാളെ പുലർച്ചെ ആരംഭിക്കും, രണ്ടു വാർഡുകളിൽ നിരോധനാജ്ഞ
മോക്ക് ഡ്രില്ലിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യ സംഘത്തിലെ അംഗങ്ങളും പങ്കെടുക്കുന്നുണ്ട്. അതിനിടെ ഉദ്യോഗസ്ഥരുടെ യോഗം ചിന്നക്കനാൽ ഫാത്തിമ മാതാ ഹൈസ്കൂളിൽ നടന്നു. തയ്യാറെടുപ്പുകൾ പരിചയപ്പെടുത്തുന്നതിനും അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള പദ്ധതി ഉദ്യോഗസ്ഥരെ കൃത്യമായി പറഞ്ഞ് മനസിലാക്കി കൊടുക്കുന്നതിനും വേണ്ടിയാണ് യോഗം. അരിക്കൊമ്പനെ പിടികൂടുന്നതിന്റെ ഭാഗമായി ദൗത്യസംഘത്തെ എട്ടു സംഘങ്ങളായി തിരിക്കും. ഒരു സംഘം ആനയെ നിരീക്ഷിക്കുകയാണെങ്കിൽ മറ്റൊരു സംഘത്തെ മയക്കുവെടിവെയ്ക്കുവാനാണ് നിയോഗിക്കുക. ഓരോ സംഘത്തിനും കടമകൾ നൽകിയിട്ടുണ്ട്.
Story Highlights: Arikomban to be captured tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here