തോല്‍വി ഭയന്ന് ബിജെപി വര്‍ഗീയ കാര്‍ഡിറക്കിത്തുടങ്ങി; കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയം സുനിശ്ചിതമെന്ന് ഡി.കെ ശിവകുമാര്‍

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയം സുനിശ്ചിതമെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ 24നോട്. 140ന് മുകളില്‍ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തും. ഓപ്പറേഷന്‍ ലോട്ടസ് ഇക്കുറി വിലപ്പോവില്ലെന്നും തോല്‍വി ഭയന്ന് ബിജെപി വര്‍ഗീയ കാര്‍ഡിറക്കി തുടങ്ങിയതായും ശിവകുമാര്‍ ആരോപിച്ചു.(Congress will win Karnataka elections DK Shivakumar)
തെരഞ്ഞെടുപ്പ് ദിനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഡി.കെ.ശിവകുമാര്‍. ജയം സുനിശ്ചിതമാണ്. 140 സീറ്റിന് മുകളില്‍ പ്രതീക്ഷയുണ്ട്. വിശ്വസ്തരായ പ്രവര്‍ത്തകര്‍ക്കാണ് ഇക്കുറി സീറ്റ് നല്‍കിയതെന്നതിനാല്‍ ഓപ്പറേഷന്‍ താമര ഇക്കുറി വിലപ്പോകില്ലെന്നും ശിവകുമാര്‍ പറഞ്ഞു.
Read Also: അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങവേ ബിജെപി വര്‍ഗ്ഗീയ കാര്‍ഡിറക്കുകയാണ്. കോണ്‍ഗ്രസ് ജയിച്ചാല്‍ കലാപമുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ ജനങ്ങളെ ഭയപ്പെടുത്തുകയാണ്. അതേസമയം കോണ്‍ഗ്രസ് ജയിച്ചാല്‍ മുഖ്യമന്ത്രി ആരാകും എന്നത് ഇപ്പോള്‍ ചര്‍ച്ചയായിട്ടില്ലെന്നും ഫലം വന്ന ശേഷം അക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നും ഡി.കെ.ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: Congress will win Karnataka elections DK Sivakumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here