സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഇന്നത്തെ നിരക്കുകള്‍ അറിയാം…

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5595 രൂപയിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് വില 44760 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4645 രൂപയായി. (Gold rates kerala live updates )
തുടര്‍ച്ചയായ മൂന്ന് ദിവസത്തിന് ശേഷമാണ് കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ സ്വര്‍ണവിലയില്‍ ഉണര്‍വ് രേഖപ്പെടുത്തിയത്. ഇന്നലെ സ്വര്‍ണം ഗ്രാമിന് 10 രൂപ എന്ന നിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച സ്വര്‍ണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 320 രൂപയുടെ ഇടിവുണ്ടായ ശേഷമാണ് വര്‍ധന.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
ഏപ്രില്‍ 14ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വര്‍ധിച്ചാണ് വില റെക്കോര്‍ഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുന്‍പ് ഏപ്രില്‍ 5നാണ് സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോര്‍ഡ് നിരക്ക്.
Story Highlights: Gold rates kerala live updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here