Advertisement

കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു; മാമുക്കോയയുടെ വിയോഗത്തില്‍ അനുശോചിച്ച് മോഹന്‍ലാല്‍

April 27, 2023
Google News 2 minutes Read
Mamukoya's death Mohanlal condoles

മലയാളത്തിന്റെ പ്രിയ നടന്‍ മാമുക്കോയയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മോഹന്‍ലാല്‍. മാമുക്കോയയുടെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കുടുംബത്തെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിക്കുകയായിരുന്നു മോഹന്‍ലാല്‍. നിലവില്‍ ജപ്പാനില്‍ വിദേശപര്യടനത്തിലാണ് മോഹന്‍ലാല്‍.(Mamukoya’s death Mohanlal condoles)

നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയയെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. മലബാര്‍ ശൈലിയെ തനിമ ചോരാതെ തികച്ചും സ്വാഭാവികമായി ഈ അതുല്യപ്രതിഭ വെള്ളിത്തിരയില്‍ അവതരിപ്പിക്കുകയായിരുന്നു. ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമ മുതല്‍ അടുത്തിടെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഓളവും തീരവും വരെ നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിക്കാന്‍ ഭാഗ്യമുണ്ടായി. മലയാള സിനിമയ്ക്ക് തീരാനഷ്ടമായി മാറിയ അദ്ദേഹത്തിന്റെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു.

Read Also: മലയാള സിനിമയിലെ ആദ്യ കൊമേഡിയന്‍ അവാര്‍ഡ് സ്വന്തമാക്കിയ മാമുക്കോയ; നഷ്ടമായത് അതുല്ല്യ കലാകാരനെ

മാമുക്കോയയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് സിനിമാ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ മാമുക്കോയയുടെ ബേപ്പൂരിലെ വീട്ടിലെത്തി. താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മാമുക്കോയയ്ക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ വീട്ടിലെത്തി. നഷ്ടമായത് ഒരു കുടുംബാംഗത്തെയാണെന്ന് ഇടവേള ബാബു ട്വന്റിഫോറിനോട് പറഞ്ഞു. കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനിലാണ് മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്.

Story Highlights: Mamukoya’s death Mohanlal condoles

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here