Advertisement

അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം; മോക്ക് ഡ്രിൽ ഇന്ന് നടക്കും

April 27, 2023
Google News 2 minutes Read
Mission to capture Arikomban elephant Mock drill today

അരിക്കൊമ്പൻ കാട്ടാനയെ പിടികൂടുന്നതിന്റെ മുന്നോടിയായുള്ള മോക്ക് ഡ്രിൽ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30 നാണ് ദൗത്യ സംഘങ്ങളെ അണിനിരത്തി മോക്ക് ഡ്രിൽ നടത്തുക. വയനാട്ടിൽ നിന്നുള്ള ആർ ആർ ടി ചിന്നക്കനാലിൽ ഇന്നലെ തിരിച്ചെത്തിയിട്ടുണ്ട്.(Mission to capture Arikomban elephant Mock drill today)

അരിക്കൊമ്പനെ പിടികൂടാനായാൽ പെരിയാർ കടുവാ സങ്കേതത്തിലേക്കോ അഗസ്ത്യവനം ബയോസ്ഫിയർ റിസർവിലേക്കോ മാറ്റാനാണ് വനം വകുപ്പ് ആലോചിക്കുന്നത്. സർക്കാരിന് ലഭിച്ച വിദഗ്‌ധ സമിതി റിപ്പോർട്ടും ഹൈക്കോടതി നിർദേശവും കണക്കിലെടുത്ത് ആനയെ പിടികൂടുന്നതിലും സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതും സംബന്ധിച്ച് വനം വകുപ്പിനോട് ഉചിതമായ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.

Read Also: അരിക്കൊമ്പൻ: വിഷയം കോടതിയിൽ എത്തിയതിനാൽ പരിഹാരം വൈകുന്നുവെന്ന് വനം മന്ത്രി

പിടികൂടുന്ന അരിക്കൊമ്പനെ നാളെയോ മറ്റന്നാളോ ആയി മയക്കു വെടി വെക്കാനാണ് പദ്ധതി. അതേസമയം അരികൊമ്പൻ വിഷയം കോടതിയിൽ എത്തിയതിനാലാണ് പരിഹരിക്കാൻ താമസമെടുക്കുന്നതെന്നായിരുന്നു വനം മന്ത്രി എകെ ശശീന്ദ്രന്റെ വാദം.

Story Highlights: Mission to capture Arikomban elephant Mock drill today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here