Advertisement

‘ആത്മഹത്യ തമാശയല്ല, എത്ര കുടുംബങ്ങൾക്ക് മക്കളെ നഷ്ടമാകുന്നു’; മോദിയോട് രാഹുൽ ഗാന്ധി

April 27, 2023
Google News 7 minutes Read
rahul gandhi pm modi

പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി നേതാവ് രാഹുല്‍ ഗാന്ധി. ബുധനാഴ്ച നടന്ന ഒരു മീഡിയ കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് ആത്മഹത്യാക്കുറിപ്പുമായി ബന്ധപ്പെട്ട് മോദി പരാമര്‍ശം നടത്തിയത്.

ഒരു പ്രൊഫസര്‍ക്ക് തന്റെ മകളുടെ ആത്മഹത്യാക്കുറിപ്പ് കിട്ടിയപ്പോള്‍ അതിലെ അക്ഷരത്തെറ്റ് കണ്ട് അദ്ദേഹം നിരാശനായി എന്നാണ് മോദി തമാശ പറഞ്ഞത്. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും രംഗത്ത് വന്നു. ട്വിറ്ററിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.

ആയിരക്കണക്കിന് കുടുംബങ്ങൾക്കാണ് ആത്മഹത്യയിലൂടെ സ്വന്തം മക്കളെ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി അതിൽ തമാശ കണ്ടെത്താൻ ശ്രമിക്കുന്നു. രാഹുൽ പറഞ്ഞു. യുവജനങ്ങൾക്കിടയിൽ വിഷാദവും ആത്മഹത്യയും ഒരു ദുരന്തമാണെന്നും അല്ലാതെ ചിരിച്ച് തള്ളാനുള്ള വിഷയമല്ലെന്നും പ്രിയങ്ക പറഞ്ഞു.

Story Highlights: Modi’s ‘suicide note’ joke draws flak from Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here