Advertisement

ഡോ.എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു

April 28, 2023
Google News 2 minutes Read
dr n gopalakrishnan passes away

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകനും പ്രഭാഷകനും സിഎസ്‌ഐആർ മുൻ സീനിയർ സയന്റിസ്റ്റുമായിരുന്ന ഡോ.എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു. 67 വയസായിരുന്നു. സംസ്‌കാരം ഇന്ന് 11 മണിക്ക് മേക്കര തുളു ബ്രാഹ്‌മണ സമാജം ശ്മശാനത്തിൽ നടക്കും. ( dr n gopalakrishnan passes away )

ഒരു മാസമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന ഗോപാലകൃഷ്ണൻ ഇന്നലെ വൈകീട്ടോടെയാണ് കുഴഞ്ഞുവീഴുന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിൽ രാത്രി എട്ട് മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

ഭാര്യ : ബിഎസ്എൻഎൽ മുൻ ഉദ്യോഗസ്ഥ പരേതയായ രുഗ്മിണി. മക്കൾ: ഹരീഷ് (ഐടി ഉദ്യോഗസ്ഥൻ, ബെംഗളൂരു), ഹേമ. മരുമകൻ: ആനന്ദ് (ഐടി ഉദ്യോഗസ്ഥൻ).

Story Highlights: dr n gopalakrishnan passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here