വനംവകുപ്പ് ഉദ്യോഗസ്ഥർ ധീരമായി പ്രയത്നിച്ചു, ദൗത്യസംഘത്തിന് അഭിനന്ദനങ്ങള്‍: മന്ത്രി എ.കെ.ശശീന്ദ്രന്‍

അരിക്കൊമ്പനെ മയക്കുവെടി വെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ വനം വന്യജീവി വകുപ്പു മന്ത്രി എ. കെ. ശശീന്ദ്രന്‍ അഭിനന്ദിച്ചു. പ്രതികൂല സാഹചര്യത്തിലാണ് പ്രവർത്തനം. വളർത്തു മൃഗത്തെ കൈകാര്യം ചെയ്യുന്ന പോലെ വന്യമൃഗത്തെ കൈകാര്യം ചെയ്യാൻ കഴിയില്ല. ചില കേന്ദ്രങ്ങൾ തെറ്റായ പ്രചരണത്തിന് ശ്രമിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ ധീരമായി പ്രയത്നിച്ചു. കേരളത്തിലെ വനംവകുപ്പ് ഇന്ത്യയ്ക്കാകെ മാതൃക. ദേശീയ നേതാക്കൾ കാര്യങ്ങൾ അറിയാതെ വിമർശിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കിയ ജനപ്രതിനിധികള്‍, നാട്ടുകാര്‍, ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. കുങ്കിയാനകളുടെ സഹായത്തോടെ ആനയെ മാറ്റാനുള്ള നടപടികൾ ഉടൻ തന്നെ വനം വകുപ്പ് ആരംഭിക്കുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.
കേരളത്തിൽ ഒരിഞ്ച് വനഭൂമി കുറഞ്ഞിട്ടില്ല. ദൗത്യം എത്രയും പെട്ടെന്ന് പൂർത്തിയാക്കാനാണ് നിർദേശം. എങ്ങോട് മാറ്റുമെന്ന് പറയാൻ പറ്റില്ല. കോടതി പോലും തീവ്ര നിലപാട് അംഗീകരിച്ചു. വന്യ ജീവികളെ സ്നേഹിക്കുന്ന ആളുകളുടെ വികാരവും ശല്യം നേരിടുന്നവരുടെ പ്രയാസവും സർക്കാരിന് മുന്നിൽ ഒരുപോലെയാണ്. ആനയെ കൊണ്ടു പോകുമ്പോൾ വിഡിയോ എടുക്കാനോ ഷെയർ ചെയ്യാനോ പാടില്ലെന്നാണ് കോടതി നിർദേശം. അരി കൊമ്പനെ പുനരധിവസിപ്പിക്കുന്നത് ഇടുക്കിയിലല്ല. ജനവാസം തീരെ കുറഞ്ഞതും , നല്ല വനമുള്ളതുമായ മേഖലയിലേക്കാണ് ആനയെ കൊണ്ടു പോകുന്നത്.അരി കൊമ്പനെ കൊണ്ടുപോകുന്ന സ്ഥലം വനം വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: Mission Arikomban becoming success, A K Saseendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here