Advertisement

അമിത് ഷായ്‌ക്കെതിരായ ലേഖനം; ജോണ്‍ ബ്രിട്ടാസ് എംപിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

April 29, 2023
Google News 3 minutes Read
Show cause notice to John Brittas MP for writing article against Amit Shah

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ലേഖനം എഴുതിയതിന് ജോണ്‍ ബ്രിട്ടാസ് എംപിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ബിജെപി കേരള ഘടകം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജ്യസഭാ ചെയര്‍മാന്‍ നോട്ടീസ് നല്‍കിയത്. ലേഖനത്തിലെ പരാമര്‍ശം രാജ്യദ്രോഹമാണെന്നാണ് ബിജെപിയുടെ പരാതി.(Show cause notice to John Brittas MP for writing article against Amit Shah)

ജോണ്‍ ബ്രിട്ടാസ് എംപിയുടെ ലേഖനം സമൂഹത്തില്‍ ധ്രുവീകരണം നടത്തുന്നതാണെന്നും രാജ്യദ്രോഹ പ്രവര്‍ത്തനത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ബിജെപി കേരള ഘടകം ജനറല്‍ സെക്രട്ടറി പി സുധീര്‍ ആണ് പരാതി നല്‍കിയത്. നോട്ടീസ് അയച്ച കാര്യം രാജ്യസഭാ സെക്രട്ടേറിയറ്റ് സ്ഥിരീകരിച്ചു.

Read Also: ഞാൻ നൽകുന്ന വാഗ്‍ദാനങ്ങൾ മോദിയുടെ 15 ലക്ഷം പോലെയാകില്ല: രാഹുൽഗാന്ധി

നോട്ടീസ് നല്‍കുന്നതിന് മുന്‍പ് ലേഖനത്തെ കുറിച്ച് ബ്രിട്ടാസിന്റെ വിശദീകരണം ഉപരാഷ്ട്രപതി കേട്ടിരുന്നു. ഫെബ്രുവരി 20ന് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ ജോണ്‍ ബ്രിട്ടാസ് എംപി എഴുതിയ ലേഖനത്തിന്മേലാണ് നടപടി.

Story Highlights: Show cause notice to John Brittas MP for writing article against Amit Shah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here