Advertisement

തിരൂരിൽ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം; രണ്ട് പേർ അറസ്റ്റിൽ

April 29, 2023
Google News 1 minute Read
tirur ayurveda center sexual attack two arrested

തിരൂരിൽ ആയുർവേദ ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. മലപ്പുറം സ്വദേശി കടവണ്ടിപുരക്കൽ ഫർഹാബ് ,കൊപ്പം സ്വദേശി കുന്നക്കാട്ടിൽ കുമാരൻ എന്നിവരാണ് പിടിയിലായത്

കഴിഞ്ഞ ബുധനാഴ്ച്ച വൈകുന്നേരം ആണ് കേസിനാസ്പദമായ സംഭവം.തിരൂരിലെ ആയുർവേദ ചികിത്സാ കേന്ദ്രത്തിലെത്തിയ തവനൂർ കടവണ്ടിപുരക്കൽ ഫർ ഹാബ് ചികിത്സാ മുറിയിൽ വെച്ച് ജീനക്കരിക്ക് നേരെ ലൈംഗീക അതിക്രമം നടത്തി എന്നാണ് പരാതി. സംഭവം നടന്ന സമയം പ്രതിയെ പിടികൂടാനോ വിവരം പൊലീസിൽ അറിയിക്കാനോ ജീവനക്കാരനായ കുമാരൻ തയ്യാറായില്ല.

തുടർന്ന് ജീവനക്കാരി പോലീസിൽ പരാതി നൽകി.തുടർന്ന് കേസ് എടുത്തു അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്.ലൈംഗീക അതിക്രമം നടത്തിയതിന് ഫർഹാബിനെയും ഒത്താശ ചെയ്തതിന് കുമാറിനെയും തിരൂർ സി.ഐ ജിജോയും സംഘവുമാണ് അറസ്റ്റു ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Story Highlights: tirur ayurveda center sexual attack two arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here