Advertisement

തിരുവനന്തപുരം നിശാഗന്ധിയിൽ ഡിബി നൈറ്റ്‌സ് രണ്ടാം ദിനം ഇന്ന്; ടിക്കറ്റുകൾ ലഭ്യം

April 30, 2023
Google News 2 minutes Read
db night by flowers trivandrum tickets

തലസ്ഥാനം ആവേശത്തിൽ ആടിത്തിമിർത്ത ഡിബി നൈറ്റ്‌സ് ചാപ്റ്റർ 2 ന് ഇന്ന് കൊടിയിറങ്ങും. കേരളത്തിലെ പ്രമുഖ മ്യൂസിക് ബാൻഡുകൾ ഇന്നലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഒരുക്കിയത് അതുല്യമായ സംഗീത രാവായിരുന്നു. ആട്ടവും പാട്ടുമായി തിരുവനന്തപുരത്ത് സംഗീതാസ്വാദകർ ഒന്നുചേർന്നപ്പോൾ പിറന്നത് സംഗീതത്തിന്റെ മാസ്മരിക ലോകം. രണ്ടാം ദിനമായ ഇന്ന് വൈകീട്ട് 4.30 മുതൽ ആരംഭിക്കുന്ന സംഗീത നിശയ്ക്കുള്ള ടിക്കറ്റുകൾ ഇപ്പോഴും ലഭ്യമാണ്. ( db night by flowers trivandrum tickets )

ഡിബി നൈറ്റിന്റെ ഭാഗമാകാൻ സംഗീത പ്രേമികൾക്ക് ബുക്ക് മൈ ഷോ വഴിയും നിശാഗന്ധയിൽ ഒരുക്കിയിരിക്കുന്ന ടിക്കറ്റ് കൗണ്ടറുകളിൽ നിന്നും ടിക്കറ്റ് വാങ്ങാം. 999 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. അഞ്ച് പേരുടെയും പത്ത് പേരുടെയും സംഘമായി എത്തുന്നവർക്ക് ഡിസ്‌കൗണ്ടുകൾ ലഭ്യമാണ്.

ഫ്‌ളവേഴ്‌സ് ടിവി, രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്‌മെൻറ്, ഭീമ ഗോൾഡ് എന്നിവർക്ക് ഒപ്പം കേരള ടൂറിസം വകുപ്പും ചേർന്ന് അവതരിപ്പിക്കുന്ന ‘ഡി ബി നൈറ്റ് ചാപ്റ്റർ ടൂവിന്റെ ആദ്യദിനത്തിൽ അഞ്ച് മ്യൂസിക് ബാന്റുകളാണ് സംഗീത പ്രേമികൾക്കായി വിരുന്നൊരുക്കിയത്. അവിയൽ, വെൻ ചായ് മെറ്റ് ടോസ്റ്റ്, പൈനാപ്പിൾ എക്‌സ്പ്രസ്, തകര, ദ ബിയേർഡ് ആന്റ് ദ ഡെറിലിക്ട്‌സ് തുടങ്ങിയ ബാന്റുകൾ സംഗീത പ്രേമികളെ ഇളക്കിമറിച്ചു.

ആദ്യ ദിനത്തിന്റെ അലയോലികൾക്ക് തുടർച്ച പകരാൻ ഒരുങ്ങി ഡിബി നൈറ്റ്‌സിന്റെ ഇന്നത്തെ രണ്ടാം ദിനം. ആദ്യ ദിനത്തിന്റെ ഇരട്ടി ആവേശമാണ് രണ്ടാം ദിനമായ ഇന്നത്തേക്ക് കരുതി വെച്ചിരിക്കുന്നത്. ഫ്‌ളവേഴ്‌സും ട്വൻറി ഫോറും സംയുക്തമായി സംഘടിപ്പിക്കുന്ന ഡിബി നൈറ്റ്‌സ് ചാപ്റ്റർ ടുവിന്റെ രണ്ടാം ദിനത്തിൽ അരങ്ങിൽ എത്തുന്നത് തൈക്കുടം ബ്രിഡ്ജ്, ജോബ് കുര്യൻ, ഗൗരി ലക്ഷ്മി, തിരുമാലി തഡ് വൈസർ, ബ്രോധ വി, ഇവുജിൻ എന്നിവരാണ്. ഇന്ന് വൈകീട്ട് 3:45 മുതൽ തിരുവനന്തപുരം കനകകുന്ന് കൊട്ടാരത്തിലെ നിശാഗന്ധി ഓഡിറ്റോറിയത്തിലേക്ക് പ്രവേശനം അനുവദിക്കും. 4:30 ന് സംഗീത വിരുന്ന് ആരംഭിക്കും.

Story Highlights: db night by flowers trivandrum tickets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here