ഒരു രാത്രിക്ക് 31 ലക്ഷം രൂപ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വില്ലയുടെ ചിത്രങ്ങൾ കാണാം

നെറ്റ്ഫ്‌ളിക്‌സിൽ ഹിറ്റായ ഗ്ലാസ് ഒണിയൻ: എ നൈവ്‌സ് ഔട്ട് മിസ്റ്ററി എന്ന സിനിമ കണ്ടിട്ടുണ്ടോ ? അതിൽ താരങ്ങളുടെ പ്രകടനം പോലെ തന്നെ ആരാധകരെ വിസ്മയിപ്പിച്ച ഒന്നായിരുന്നു കഥ നടക്കുന്ന ലൊക്കേഷൻ. ഡിസ്‌നി കഥകളിലെ പളുങ്ക് കൊട്ടാരത്തെ അനുസ്മരിപ്പിക്കുന്ന ഈ ഭ്രഹ്മാണ്ഡ സ്ഥലം സെറ്റിട്ടതാകുമെന്നാണ് നിങ്ങൾ കരുതിയതെങ്കിൽ തെറ്റി ! അത് യഥാർത്ഥത്തിൽ ഉള്ള ഒരു സ്ഥലമാണ്. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വില്ലയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ( Inside world’s most expensive villa )

ഗ്രീസിലെ പോർട്ടോ ഹേലിയിൽ സ്ഥിതി ചെയ്യുന്ന അമാൻസോ റിസോർട്ടാണ് ഈ പ്രൗഢഗംഭീരയിടം. ഇതിലെ തന്നെ വില്ല 20യിലാണ് കഥ നടക്കുന്നത്. ഈ വില്ലയിൽ ഒരു രാത്രി കഴിയണമെങ്കിൽ 35,000 യൂറോ നൽകണം. അതായത് 31,51,995 രൂപ !

18 അതിഥികൾക്ക് അഞ്ച് പവലിയനിലായി ഒരേ സമയം താമസിക്കാവുന്ന ഇടമാണ് വില്ല 20. നാല് ലക്ഷുറി സ്റ്റുഡിയോ ബെഡ്രൂമുകൾ, ഓരോന്നിനും പ്രത്യേകം ടെറസ്, ഔട്ട്‌ഡോർ ഡൈനിംഗ് ഏരിയ, നീന്തൽ കുളങ്ങൾ എന്നിവയാണ് വില്ലയുടെ പ്രത്യേകത. ഇതിന് പുറമെ ജിം, യോഗ മുറി, സ്പാ എന്നിവയും വില്ലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലോകമെമ്പാടുമുള്ള അപൂർവം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന പടുകൂറ്റൻ ലൈബ്രറിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
Story Highlights: Inside world’s most expensive villa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here