കിലോയ്ക്ക് വെറും 85,000 രൂപ! ലോകത്തിലെ ഏറ്റവും വില കൂടിയ പച്ചക്കറിയെക്കുറിച്ച് അറിയാം…

പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും വിലകൂടിയ ഭക്ഷ്യവസ്തു എന്ന് പറയുമ്പോള്‍ ഭൂരിഭാഗം പേരുടേയും മനസിലേക്ക് വരുന്നത് കുങ്കുമപ്പൂവോ, ഹിമാലയത്തില്‍ വളരുന്ന അപൂര്‍വമായ കൂണുകളോ ഒക്കെയാകും. എന്നാല്‍ ഇതിനെയെല്ലാം കടത്തിവെട്ടുന്ന ഒരു പച്ചക്കറിയുണ്ട്. ലോകത്തിലെ ഏറ്റവും വിലയേറിയ പച്ചക്കറിയെന്ന് അറിയപ്പെടുന്ന ഹോപ്ഷൂട്ടിന്റെ പ്രത്യേകതകള്‍ അറിയാം…. (This Vegetable Is The Most Expensive In The World)
കിലോയ്ക്ക് 85,000 രൂപയാണ് ഹോപ്ഷൂട്ടിന്റെ വില. പൊള്ളുന്ന വിലയെന്നല്ല, കൊല്ലുന്ന വിലയെന്ന് തന്നെ പറയേണ്ടി വരും. ഔഷധമൂല്യത്തിന്റെ പേരിലാണ് ഇവ പ്രശസ്തിയാര്‍ജിച്ചത്.
എന്താണ് ഹോപ് ഷോട്ട്‌സ്?
ഹ്യുമുലസ് ലുപുലസ് ( Humulus lupulus ) എന്നാണ് ഈ പച്ചക്കറിയുടെ ശാസ്ത്രീയ നാമം. യൂറോപ്പും വടക്കേ അമേരിക്കയുമാണ് സ്വദേശം. 20 വര്‍ഷം വരെ ഓരോ ചെടിക്കും ആയുസുണ്ട്. ഈ ചെടിക്ക് ആറ് മീറ്റര്‍ വരെ ഉയരമുണ്ടാകും.
എന്താണ് ഹോപ് ഷോട്ടുകള്‍ കൊണ്ടുള്ള പ്രയോജനം?
ശാരീരികവും മാനസികവുമായ ചില ബുദ്ധിമുട്ടുകള്‍ക്കുള്ള ഔഷധമായി ഹോപ് ഷോട്ടുകളെ കണക്കാക്കാറുണ്ട്. ക്ഷയരോഗത്തിനെതിരായ ആന്റിബോഡികള്‍ ശരീരത്തില്‍ രൂപപ്പെടാന്‍ ഈ പച്ചക്കറി കഴിക്കുന്നത് ഉത്തമമാണെന്ന് ശാസ്ത്രീയമായ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. കൂടാതെ ഉറക്കക്കുറവ്, ടെന്‍ഷന്‍, ശ്രദ്ധക്കുറവ്, ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോഡര്‍, അമിതമായ ദേഷ്യം എന്നിവ പരിഹരിക്കാനും ഹോപ് ഷോട്ടുകള്‍ പ്രയോജനം ചെയ്യുമെന്നും കരുതപ്പെടുന്നു.
Read Also: കാനറികൾ പറയുന്നുയരുന്നു; സെർബിയക്കെതിരെ ബ്രസീലിന് എതിരില്ലാത്ത രണ്ടു ഗോളിന് ജയം
എന്തുകൊണ്ടാണ് ഈ തീവില?
ഹോപ് ഷോട്ട് വളര്‍ച്ച പ്രാപിച്ച് വിളവെടുക്കാന്‍ മൂന്ന് വര്‍ഷത്തോളം വേണമെന്നതാണ് ഇവയ്ക്ക് വില കൂടാനുള്ള പ്രധാന കാരണം. പാകമായാല്‍ മാത്രം പോര ഇവ പറിച്ചെടുക്കുന്നതിന് തീവ്ര പ്രയത്‌നം തന്നെ ആവശ്യമാണ്. ചെടിയുടെ ചെറിയ അഗ്രഭാഗം വേര്‍പ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഓരോ ചെടിയും വളരെ ശ്രദ്ധയോടെ വേണം പറിച്ചെടുക്കാന്‍.
Story Highlights : This Vegetable Is The Most Expensive In The World
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here