നക്ഷത്രത്തെ വിഴുങ്ങിയ ആകാശത്തെ അത്ഭുതം; എന്താണ് സ്‌കയറി ബാര്‍ബി?

ഭീമാകാരനായ നക്ഷത്രത്തെ അപ്പാടെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു ബ്ലാക്ക്‌ഹോളിനെ കണ്ടെത്തി ശാസ്ത്രജ്ഞര്‍. ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും നീളമുള്ളതും തിളക്കമേറിയതും ഏറ്റവും കൂടുതല്‍ ഊര്‍ജമുള്ളവയില്‍ ഒന്നുമായ ബ്ലാക്ക് ഹോളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. നക്ഷത്രത്തെ വിഴുങ്ങിക്കളയുന്ന ഈ തമോഗര്‍ത്തത്തിന് സ്‌കയറി ബാര്‍ബി എന്നാണ് ശാസ്ത്രജ്ഞര്‍ പേര് നല്‍കിയിരിക്കുന്നത്. ടെലിസ്‌കോപ്പുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഭാഗ്യ എം. സുബ്രയന്‍, ഡാന്‍ മിലിസാവല്‍ജെവിച്ച്, റയാന്‍ ചോര്‍ണോക്ക്, റാഫേല്ല മര്‍ഗുട്ടി, കേറ്റ് ഡി. അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ തയാറാക്കിയ റിപ്പോര്‍ട്ട് ആര്‍ക്‌സിവ് ഡോട്ട് ഒആര്‍ജിയില്‍ പ്രസിദ്ധീകരിക്കുകയും പിന്നീട് ഈ പഠനം ആസ്‌ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്‌സിലുള്‍പ്പെടെ ചര്‍ച്ചയാകുകയുമായിരുന്നു. (Scary Barbie a black hole slaughtering a star)
ZTF20abrbeie എന്നാണ് ഈ ബ്ലാക്ക്‌ഹോളിന് ആദ്യം നല്‍കിയിരുന്ന പേരെങ്കിലും ഇതിലെ അക്ഷരങ്ങളുടെ പ്രത്യേകത കൊണ്ട് പിന്നീട് ഇതിനെ ബാര്‍ബി എന്ന് വിളിക്കുകയായിരുന്നു. ഭയപ്പെടുത്തുന്ന വിധത്തിലുള്ള ഇതിന്റെ സവിശേഷതകള്‍ കൂടി കണക്കിലെടുത്താണ് ഈ പേര് വീണ്ടും തിരുത്തി സ്‌കയറി ബാര്‍ബി എന്നാക്കിയത്.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
ബ്ലാക്ക് ഹോളിന്റെ പാത മുറിച്ചുകടക്കുന്ന നക്ഷത്രത്തെ ബ്ലാക്ക് ഹോള്‍ തങ്ങളുടെ ഗുരുത്വാകര്‍ഷണം മൂലമുള്ള ടൈഡല്‍ ബലം ഉപയോഗിച്ചാണ് ആകര്‍ഷിക്കുന്നത്. ബ്ലാക്ക് ഹോളുമായി ഏറ്റവും അടുത്ത് സമ്പര്‍ക്കത്തില്‍ വരുന്ന നക്ഷത്രഭാഗത്തെ ഇതേ ടൈഡല്‍ ബലം ഉപയോഗിച്ച് നൂഡില്‍സ് കണക്കേ ലെയര്‍ ലെയറായി തങ്ങള്‍ക്കുള്ളിലേക്ക് വലിച്ചെടുക്കുകയാണ് ബ്ലാക്ക് ഹോള്‍ ചെയ്യുക. ഇതോടെ നക്ഷത്രങ്ങളുടെ അന്ത്യമുണ്ടാകുന്നു. ഇതേ രീതിയിലാണ് സ്‌കയറി ബാര്‍ബിയും നക്ഷത്രത്തെ വിഴുങ്ങിയത്.
ചൂടുള്ള പ്ലാസ്മ അവസ്ഥയിലാകുന്ന, നൂഡില്‍സ് പോലെയുള്ള നക്ഷത്രഭാഗങ്ങളെയാണ് ബ്ലാക്ക് ഹോള്‍ വിഴുങ്ങുക. ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനിയും ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനിയും ഉപയോഗിച്ച് സ്‌കറി ബാര്‍ബിയെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ക്ക് തയാറെടുക്കുകയാണ് ശാസ്ത്രലോകം.
Story Highlights: Scary Barbie a black hole slaughtering a star
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here