Advertisement

റീല്‍സിലെ ചലഞ്ച് ഏറ്റെടുത്തു; പരീക്ഷണം അവസാനിച്ചത് വലിയ സ്‌ഫോടനത്തില്‍; 70 ശതമാനം പൊള്ളലേറ്റ് കുട്ടി ചികിത്സയില്‍

April 30, 2023
Google News 3 minutes Read
TikTok challenge leaves teenager with 75% burns to his body

ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലും ട്രെന്‍ഡിംഗായ ഒരു ചലഞ്ച് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെ കൗമാരക്കാരന് ഗുരുതരമായി പൊള്ളലേറ്റു. നോര്‍ത്ത് കരോലിനയിലെ കൗമാരക്കാരനാണ് ടിക്ടോക് ചലഞ്ചിനിടെ ശരീരത്തിന്റെ 75 ശതമാനത്തോളം ഭാഗത്ത് പൊള്ളലേറ്റത്. ഗുരുതരാവസ്ഥയിലായ കുട്ടിയെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. (TikTok challenge leaves teenager with 75% burns to his body)

16 കാരനായ മേസണ്‍ ഡാര്‍ക്ക് ആണ് അപകടത്തില്‍പ്പെട്ടത്. വളരെ എളുപ്പത്തില്‍ തീപിടിക്കാന്‍ സാധ്യതയുള്ള എയറോസോള്‍ പെയിന്റ് ലൈറ്ററിനുള്ളിലേക്ക് സ്േ്രപ ചെയ്തത് അപകടത്തിന് വഴിവയ്ക്കുകയായിരുന്നു. വലിയ ശബ്ദത്തോടെ ക്യാന്‍ പൊട്ടിത്തെറിക്കുകയും കുട്ടിയുടെ ശരീരമാസകലം പൊള്ളലേല്‍ക്കുകയുമായിരുന്നു.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

വീടിന്റെ മറ്റൊരുവശത്ത് ഇരിക്കുകയായിരുന്ന മാതാപിതാക്കള്‍ വലിയ ശബ്ദം കേട്ടാണ് മേസന്റെ അടുത്തേക്ക് ഓടിയെത്തിയത്. അപ്പോള്‍ പൊള്ളല്‍ സഹിക്കാന്‍ കഴിയാതെ കുട്ടി നെട്ടോട്ടമോടുകയും ഒരു നദിയിലേക്ക് ചാടുകയും ചെയ്തു. എങ്കിലും ആ സമയത്തിനുള്ളില്‍ തന്നെ കുട്ടിയ്ക്ക് വല്ലാതെ പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് ഡാര്‍ക്കിനെ ചാപ്പല്‍ ഹില്ലിലെ യുഎന്‍സി ബേണ്‍ സെന്ററില്‍ എത്തിച്ചു. ഇപ്പോഴും കുട്ടി അപകടനില പൂര്‍ണമായി തരണം ചെയ്തിട്ടില്ല.

Story Highlights: TikTok challenge leaves teenager with 75% burns to his body

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here