മലപ്പുറത്ത് യുവാവിനെ പിന്തുടര്‍ന്ന് മര്‍ദിച്ച് പണം തട്ടി; പ്രതികള്‍ പിടിയില്‍

യുവാവിനെ ആക്രമിച്ചു പണം തട്ടിയ കേസിലെ പ്രതികളെ മലപ്പുറം പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹര്‍ഷിദ്,മുഹമ്മദ് നിഹാദ് എന്നിവര്‍ ആണ് പിടിയിലായത്. (Two arrested in Malappuram for stealing money)
ഇക്കഴിഞ്ഞ 25ന് രാത്രി 8:30ന് ആണ് കേസിനാസ്പദമായ സംഭവം.പരപ്പനങ്ങാടി റെയില്‍വേ ക്രോസ് ചെയ്ത് പോവുകയായിരുന്ന അഡ്വക്കേറ്റ് ക്ലര്‍ക്ക് റിജീഷ് എന്നയാളെ യുവാക്കള്‍ ആക്രമിക്കുകയും 22,000 രൂപ തട്ടിയെടുത്തു എന്നുമാണ് കേസ്.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
റിജീഷിന്റെ പരാതിയില്‍ ആണ് പുത്തന്‍കടപ്പുത്ത് മുഹമ്മദ് ഹര്‍ഷിദ്(19),മാപ്പോയില്‍ മുഹമ്മദ് നിഹാദ്(19) എന്നിവരെ തിരൂര്‍ ഡിവൈഎസ്പിയും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 21 ന് പരപ്പനങ്ങാടി ടൗണിലെ ഒരു സ്ഥാപനത്തില്‍ നടന്ന മോഷണ ശ്രമത്തിന് പിന്നില്‍ ഇവര്‍ തന്നെയാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പ്രതികള്‍ വേറെയും മോഷണം നടത്തിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.മുഹമ്മദ് ഹര്‍ഷിദ്,മാപ്പോയില്‍ മുഹമ്മദ് നിഹാദ് എന്നിവരെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
Story Highlights: Two arrested in Malappuram for stealing money
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here