‘സ്‌നേഹത്തിന് പർവതങ്ങളെ ചലിപ്പിക്കാനാകും; അബുദാബിയിൽ നിർമിക്കുന്ന ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

അബുദാബിയിൽ നിർമിക്കുന്ന പുതിയ ക്ഷേത്രത്തിൽ സന്ദർശനം നടത്തി നടൻ അക്ഷയ് കുമാർ. യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ശിലാക്ഷേത്രത്തിന്റെ രൂപകല്പനയും ശിൽപങ്ങളും തന്നെ ഏറെ ആകർഷിച്ചതായി അക്ഷയ് കുമാർ പറഞ്ഞു. ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ ഇഷ്ടിക സമർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്തു.(Akshay kumar visits abu dhabi hindu temple)
രണ്ട് മണിക്കൂറോളം അദ്ദേഹം ക്ഷേത്രത്തിൽ ചിലവിട്ടു .‘സ്‌നേഹത്തിന് പർവതങ്ങളെ ചലിപ്പിക്കാനാകും’ എന്നത് നിങ്ങളുടെ പരിശ്രമത്തിന്റെ യഥാർത്ഥ സാക്ഷ്യമാണ്… ശരിക്കും അത്യധികം! ഇത് സ്വപ്നങ്ങളുടെ സ്വപ്നമാണ്,” അക്ഷയ് കുമാർ പറഞ്ഞു .
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
ഒപ്പം ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പിന്തുണയ്‌ക്കും, യു.എ.ഇയിൽ ഈ ‘ആഗോള ഐക്യത്തിന്റെ ആത്മീയ മരുപ്പച്ച’ യാഥാർത്ഥ്യമാക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കും അദ്ദേഹം നന്ദി അറിയിച്ചു.
ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് വാഷു ഭഗ്‌നാനി, വ്യവസായി ജിതൻ ദോഷി എന്നിവർക്കൊപ്പമാണ് താരം ക്ഷേത്രനിർമ്മാണം നടക്കുന്ന സ്ഥലത്തെത്തിയത് . ബാപ്‌സ് ഹിന്ദു മന്ദിർ മേധാവി സ്വാമി ബ്രഹ്മവിഹാരിദാസ് അദ്ദേഹത്തെ സ്വീകരിച്ചു.
Story Highlights: Akshay kumar visits abu dhabi hindu temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here